ജോനി എറിക്‌സൺ ടാഡ

Posted on
18th Mar, 2018
| 0 Comments

1949-ൽ അമേരിക്കയിലെ മെരിലാൻഡ് എന്ന സ്റ്റേറ്റിൽ ജനിച്ച ജോനി എറിക്‌സൺ ടാഡ എന്ന പെൺകുട്ടിക്ക് തന്റെ പതിനേഴാമത്തെ വയസിൽ ഉൾക്കടലിൽ ഡൈവ് ചെയ്യുംപോൾ വെള്ളത്തിന്റെ ആഴം നിർണ്ണയിക്കുന്നതിലെ അപാകത നിമിത്തം വലിയൊരു അപകടം നേരിട്ടു . കൂട്ടുകാരിയുടെ അവസരോചിതമായ ഇടപെടൽ ജോനിയുടെ ജീവൻ നിലനിർത്താനായി. ദീർഘ മാസങ്ങളുടെ ചികിത്സകൊണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാനുള്ള സകല പ്രതീക്ഷയും നക്ഷ്ടപ്പെട്ട ഈ പെൺകുട്ടി പെട്ടന്നുള്ള മരണത്തിനായി പലരോടും കേണു. കാരണം അവളക്കു തനിയെ മരിക്കുവാനുള്ള ശക്തി ഇല്ലാതെ ശരീരം തളർന്നു പോയിരുന്നു.എല്ലാ ദിവസവും രാത്രി  തന്നെ ശ്രിശ്രുഷിക്കുന്ന സഹോദരി തന്റെ ശ്രിശ്രുഷക്ക് ശേഷം ജോനിയുടെ അടുത്തുനിന്നു തന്റെ മുറിയിലേക്കു പോകും. പിറ്റേ ദിവസം നേരം വെളുക്കും…

Continue Reading »

ജോർജ് മുള്ളർ

Posted on
18th Mar, 2018
| 0 Comments

                നിത്യേന പതിനായിരത്തിലേറെ അനാഥ കുട്ടികൾക്ക് ആഹാരം , വസ്ത്രം, വിദ്യാഭ്യാസം, പാർപ്പിടം, നൂറുകണക്കിന് മിഷനറിമാർക്കു സാമ്പത്തിക സഹായം, ആയിരക്കണക്കിന് ബൈബിളുകൾ, ദശലക്ഷക്കണക്കിനു ലഖു ലേഖകൾ, 117 സ്കൂളുകൾ സ്ഥാപിച്ചു ഒട്ടു മിക്കവരും അനാഥരായിരുന്ന ലക്ഷത്തി ഇരുപതിനായിരം കുട്ടികളക്ക് സ്കൂൾ വിദ്യാഭ്യാസം....1805 -ൽ ജർമനിയിൽ ജനിച്ചു ഇംഗ്ളണ്ടിലെ ആഷ്‌ലി ടൗണിൽ ജീവിച്ചിരുന്ന ജോർജ് മുള്ളർ എന്ന പ്രാർത്ഥന മനുഷ്യൻ ക്രിസ്തുവിന്റെ വെളിച്ചം അനേകരിലേക്കു പകർന്നതിന്റെ കണക്കുകളാണ് ഞാൻ മേൽ ഉദ്ധരിച്ചത്.

                ഒരിക്കൽ പോലും ആരോടും ധനാഭ്യർത്ഥന നടത്താതെ താൻ ഇവയെല്ലാം വിശ്വാസത്തോട് കൂടിയ പ്രാർത്ഥനയാൽ  പ്രവർത്തിച്ചു ലോകത്തിനു കാണിച്ചു കൊടുത്തു.

Continue Reading »

D.L.മൂഡി

Posted on
18th Mar, 2018
| 0 Comments

പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗിക്കപെട്ടവർ അനേകരാണ്. അവരിൽ അഗ്രഗണ്യനായിരുന്നു ഡ്വയറ്റ് ലൈമാൻ മൂഡി എന്ന D.L.മൂഡി. വിദ്യാഭാസം വളരെ കുറവും ചെരിപ്പു കച്ചവടക്കാരനുമായിരുന്ന മൂഡിയെ ലോകത്തിനു വെളിച്ചമാകുവാൻ ദൈവം ഉപയോഗിക്കുവാൻ കാരണം ഇംഗ്ളണ്ടിലെ ഒരു ചെറിയ പ്രാർത്ഥന മുറിയിൽ വച്ച് ഹെൻട്രി വാർലി എന്ന സാധരണ സുവിശേഷകൻ പറഞ്ഞ ഒരു വാചകം ആണ്. അത് ഇപ്രകാമായിരുന്നു"ദൈവത്തിന്റെ കരങ്ങളിൽ പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കുന്ന ഒരു മനുഷ്യനെ കൊണ്ട് ദൈവം എന്തു ചെയ്യിക്കുമെന്നു ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളു". അതു കേട്ട് നെഞ്ചിൽ കൈവച്ചു കൊണ്ട് മൂഡി പ്രാർത്ഥിച്ചു ആ മനുഷ്യൻ ഞാൻ ആയിരിക്കണമേ".

ആ സമ്പൂർണ്ണമായ സമർപ്പണം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിലെയും…

Continue Reading »

Previous Posts Newer Posts