ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം

Posted on
8th Sep, 2018
| 0 Comments

ഉല്പത്തി പുസ്തകത്തിൽ നഷ്ടപെട്ട ദൈവിക സംസർഗ്ഗം അതിന്റെ പൂർണ്ണതയോടെ  മടക്കി ലഭിക്കുന്നത് വെളിപ്പാട് പുസ്തകം 21 അധ്യായത്തിലാണ്. ഏദൻ തോട്ടത്തിൽ ആദം എന്ന മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പ്രതിനിധികളുടെയും കരങ്ങൾ ഗ്രഹിച്ചു എല്ലാ സന്ധ്യകളിലും നടന്നിരുന്ന ദൈവം, താൻ  വച്ചിരുന്ന അതിരിനും അപ്പുറത്തേക്ക് മനുഷ്യൻ പ്രവേശിച്ചതിനാൽ ദൈവിക കൂട്ടായ്മയിൽ  നിന്നും അന്യപ്പെട്ടു. ഈ മനുഷ്യവർഗ്ഗത്തെ തിരികെ നേടുവാൻ യേശുകർത്താവിന്റെ ക്രൂശു മരണത്തോട് സാധ്യമായി. എങ്കിലും ദൈവം അനുവദിച്ചിരുന്ന സ്വസ്ഥതയിൽ മനുഷ്യ വർഗ്ഗം പ്രവേശിക്കുന്നതായി നാം കാണുന്നത് വെളിപ്പാട് പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യത്തിലാണ്. ഭർത്താവിനായി അലങ്കരിച്ച മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്ന് ദൈവസന്നിധിയിൽ നിന്ന് തന്നെ ഇറങ്ങുന്ന പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം. അവിടെ…

Continue Reading »

Newer Posts