ജിം എലിയറ്റ്‌

Posted on
18th Mar, 2018
| 0 Comments

1956 ജനുവരിയിൽ ഔക്ക ഗോത്ര വർഗ്ഗക്കാരുടെ അടുക്കലേക്കു സുവിശേഷത്തിന്റെ തിരിനാളവുമായി പോയ ജിം എലിയറ്റും നാലു സഹപ്രവർത്തകരും, ആ തിരി കത്തിക്കുന്നതിനു മുൻപേ പ്രകൃതരായ ഔക്ക ജാതിക്കാരുടെ കുന്തം എറിനാൽ കൊല്ലപ്പെട്ടു. സദ്വാവർത്തമാനവുമായി മടങ്ങി വരവ് പ്രതീക്ഷിച്ച ഭാര്യമാർക്ക് ഞെട്ടിക്കുന്ന വാർത്തയായി ഇതു.

തങ്ങളുടെ ഭർത്താക്കന്മാർ നിർത്തിയിടത്തുനിന്നു ആ സ്ത്രീകൾ ആരംഭിക്കുവാൻ തയ്യാറായി. ജിം ഏലിയറ്റിന്റെ ഭാര്യ എലിസബത്തു എലിയറ്റ് തന്റെ ഭർത്താവിനെ കുന്തം എറിഞ്ഞു കൊന്ന ഈ ഔക്ക ജാതിക്കാരുടെ അടുത്തേക്ക് സുവിശേഷവുമായി പോകുവാൻ തീരുമാനിച്ചു. മിഷൻ ഓർഗനൈസേർസ് അതിനെ എതിർത്തു. നിന്റെ ഭർത്താവിനെ കൊന്നവർ നിന്നെയും... എന്നാൽ എലിസബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. അവർ ഇങ്ങനെ പ്രതിവദിച്ചു "മരിക്കുവാൻ കൊള്ളാത്ത വിശ്വാസം ജീവിക്കുവാനും കൊള്ളില്ല"

ക്രിസ്തുവിനു വേണ്ടി രക്തം ചിന്തിയ ജിം എലിയറ്റിന്റെയും സഹഭടന്മാരുടെയും വിലയിൽനിന്നു ഔക്ക ജാതിക്കാരെ ക്രിസ്തുവിനായി നേടുവാൻ എലിസബത്തു എലിയറ്റിനു സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യം എറിയതു, ജിം എലിയറ്റിനെ കൊന്ന മനുഷ്യനെയും അവർ രക്ഷയിലേക്കു നയിച്ചു എന്നുള്ളതാണ്.അദ്ദേഹം ബൈബിൾ കോളേജിൽ പോയി പഠിച്ചു അവിടുത്തെ പാസ്റ്ററായി. ജിം എലിയറ്റു മരിക്കുമ്പോൾ എലിസബത്തു തന്റെ ഉദരത്തിൽ വഹിച്ചിരുന്ന മകൻ രക്ഷാനിർണ്ണയം പ്രാപിച്ചപ്പോൾ ആ മകനു സ്നാനം കൊടുത്തതു ഈ കുന്തം എറിഞ്ഞു ജിം എലിയറ്റിനെ കൊന്നു പിന്നീട് പാസ്റ്റർ ആയ ഈ മനുഷ്യനാണ്. മരിക്കുവാൻ കൊള്ളാത്ത വിശ്വാസം ജീവിക്കുവാനും കൊള്ളില്ല എന്ന് പറഞ്ഞു പ്രകൃതരായവരെ നേടുവാൻ എലിസബത്തു എന്ന  വനിത കാട്ടിയ ധീരതയാണ് ഔക്ക ജാതിക്കാരിലേക്കു ക്രിസ്തുവിന്റെ വെളിച്ചം എത്തുവാൻ മുഖാന്തിരമായതു. സ്ഥലവും സാഹചര്യവും പ്രായവും വിദ്യാഭ്യാസവും ഭാഷയും സുവിശേഷത്തിന്റെ വെളിച്ചം വീശുന്നതിനു തടസമല്ല എന്നു ഈ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ജിം എലിയറ്റ്‌ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു "നഷ്ടപെടാത്തതിനെ നേടുന്നതിന് വേണ്ടി സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു ഉപേക്ഷിക്കുന്നവൻ ഒരിക്കലും ഭോഷനല്ല".

സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതിനാണ് നാം പലപ്പോഴും വില നൽകുന്നത്. ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ വിളിച്ചിരിക്കുന്ന നാം അനേകരിലേക്കു ആ വെളിച്ചം വീശുവാൻ കാരണമാകാം...ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതിന് ഇടവരരുത്.

<< Back to Articles Discuss this post

0 Responses to "ജിം എലിയറ്റ്‌"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image