അഭയം

Posted on
21st Mar, 2018
| 0 Comments

യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. (ലൂക്കോസ് 13:34)
യെരുശലേമിനു  അനർത്ഥം വരുന്നത് കണ്ടു യേശു ഹൃദയം തകർന്നു വിളിച്ചു പറഞ്ഞു "കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ഞാൻ ചേർത്തു കൊള്ളുമായിരുന്നു...ഒരു വട്ടമല്ല ...പലവട്ടം...അനർത്ഥം കണ്ടു എന്റെ ചിറകിനടിയിൽ ഒളിക്കുവാൻ / അഭയം കണ്ടെത്തുവാൻ നിങ്ങൾ മനസു കാണിച്ചില്ല... അനർത്ഥത്തിന്റെ മുന്നറിയിപ്പുകൾ പലവഴിയായി നിങ്ങൾ കേട്ടിട്ടും നേരെ ഛേദിക്കപ്പെടുവാനായി നിങ്ങൾ മത്സരിക്കുന്നു.
        വേട്ടക്കാരൻ കണിവെച്ചിട്ടുണ്ട് 
        നാശം താണ്ഡവനൃത്തമാടുന്ന മഹാമാരിയും വരുന്നുണ്ട്.
        ചിറകിൻ കിഴെ ആർ അഭയം പ്രാപിച്ചിട്ടുണ്ടോ 
        യേശുവിന്റെ ചിറകിനടിയിൽ ആർ ശരണം തേടിയിട്ടുണ്ടോ 
        അവരെ തന്റെ തൂവൽ കൊണ്ട് അവൻ മറയ്ക്കും.
        ആ ചിറകിനടിയിൽ അവന്റെ വിശ്വസ്തത നിങ്ങൾ തിരിച്ചറിയും...
ആ ചിറകിനടിയിൽ ഒളിച്ചിരുന്ന് നിങ്ങൾ കാണും ചിറകിനടിയിൽ അഭയം പ്രാപിക്കാത്ത ആയിരങ്ങൾ ഒരു വശത്തും മറ്റേ വശത്തു പതിനായിരങ്ങളും വീണു കിടക്കുന്നതു... അതു കണ്ടു നിങ്ങൾ നെടുവീർപ്പെടും...
ചിറകിനടിയിൽ ഇരുന്നു നിന്റെ ആത്മഗതം ഇതായിരിക്കും "അതു എന്നോടു അടുത്തുവരികയില്ല".

<< Back to Articles Discuss this post

0 Responses to "അഭയം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image