ദൈവം സംസാരിക്കുമ്പോൾ...

Posted on
31st Aug, 2018
| 0 Comments

ദൈവം സംസാരിക്കുമ്പോൾ...
കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ അറിയപ്പെടുന്ന പ്രകൃതി രമണീയമായ ദേശം. അവിടെ പിറന്നതിൽ നാം ഓരോരുത്തരും അഭിമാനമുള്ളവരാണ് . കേരളത്തെ ദൈവം സ്നേഹിച്ചിരുന്നു എന്നു നാം മനസിലാക്കുന്നത് പ്രകൃതിക്കു നൽകിയ സൗന്ദര്യത്തെ മാത്രം അടിസ്ഥാനത്തിലല്ല പ്രത്യുത നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ സുവിശേഷം കടന്നു വന്നു എന്നുള്ളതുകൂടിയാണ്. മിഷനറി വര്യന്മാരുടെ ത്യാഗോജ്ജ്‌ലമായ പ്രവർത്തനങ്ങൾക്കു അവരോടു നാം ഏറെ കടപ്പെട്ടിരിക്കുന്നു. സുവിശേഷ പ്രവർത്തനത്തിലൂടെ നാടിൻറെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുവാൻ അവർക്കു കഴിഞ്ഞു. (ഈ സുവിശേഷത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നുള്ളതും മറ്റൊരു വസ്തുതയാണ്. ഇന്നു ലോക സുവിശേഷികരണത്തിൽ പ്രധാന പങ്കു വഹിക്കുവാൻ കേരളത്തിൽ നിന്നുള്ള സുവിശേഷകന്മാരുടെ നീണ്ട നിരായുണ്ടെന്നുള്ളതും പ്രശംസനീയമാണ്.)
ക്രിസ്തുവിന്റെ സ്നേഹം കലർപ്പില്ലാതെ പകരുന്നതിൽ വിജയിച്ചതിനാൽ എല്ലാ മേഖലകളിലും സ്വാധിനം ചെലുത്തുവാൻ മിഷനറി വീരന്മാർക്കു സാധ്യമായി. ഈ സ്വാധിനം കുറച്ചൊന്നുമല്ല നമ്മെ അഭിവൃദ്ധിയിലേക്കു നയിച്ചത്. ഈ നന്മക്കു ഇപ്പോൾ നമ്മൾ പല മാനങ്ങളും കണ്ടെത്തുന്നുണ്ടെങ്കിലും അടിസ്ഥാനം ദൈവത്തിന്റെ സ്നേഹം തന്നെയായിരുന്നുവെന്നു ദൈവമക്കൾ നന്ദിയോടെ ഓർക്കുന്നു.
എന്നാൽ കാലചക്രം തിരിഞ്ഞതിന്റെ കൂടെ, തലമുറകൾ മാറിയതിന്റെ കൂടെ നമ്മുടെ ദൈവശ്രയവും അന്യപ്പെട്ടു. ഉന്നതവിദ്യാഭാസവും പ്രൊഫഷണൽവിദ്യാഭാസത്തിന്റെയും പ്രഭാവത്തിൽ സമ്പന്നരാജ്യങ്ങളിലേക്കുള്ള ഒഴുക്ക് ഭാരതത്തിലെ സമ്പന്ന സംസ്ഥാനമായി നമ്മെ മാറ്റി തീർത്തു. കുറേശ്ശേയായി നമ്മുടെ ദൈവാശ്രയത്തിന്റെ തോതു കുറയുകയും പണത്തിന്റെ തോത്‌ കൂടുകയും ചെയ്തതിനാൽ എല്ലാം പണം കൊണ്ടു നേടാമെന്നും, തൊട്ടടുത്തുള്ള അയൽവാസിയുടെ പോലും സഹായം വിവാഹത്തിനോ, രോഗാവസ്ഥയിലാകുമ്പോഴോ, എന്തിനേറെ മരണസമയത്തുപോലുമോ ആവശ്യമില്ല എന്ന തരത്തിൽ എത്തപ്പെട്ടു. എല്ലാ പരിപാടികളും event management നെ ഏൽപ്പിക്കുന്നതിലൂടെ യാതൊരുവിധ കൈകടത്തലുകളും നമ്മുടെ അയൽവാസികൾക്ക് ബന്ധുജനങ്ങൾക്കു ഒക്കെയും കൊടുക്കാതെ എല്ലാവരെയും നമ്മൾ അകറ്റി. എന്നാൽ കഴിഞ്ഞ പ്രളയം മഹാദുരന്തമായി മാറിയപ്പോൾ ചുരുക്കം ചിലരെങ്കിലും അനുഭവത്തിലൂടെ മനസിലാക്കിയ യാഥാർഥ്യം ഇവിടെ നമുക്കു നിലനിൽക്കുന്നതൊന്നും ഇല്ലാ എന്നുള്ള സത്യമാണ്. ജീവനുവേണ്ടി അപേക്ഷിക്കുന്ന ദയനീയമുഖങ്ങൾ. കൂട്ടായ പ്രവർത്തനം ദുരന്തമുഖത്തു നിന്നു വേഗം കരകയറുവാൻ സാധ്യമായെങ്കിലും ഇനിയും അനേക കാതം സഞ്ചരിക്കണം പൂർവ്വസ്ഥിതിയിലാകുവാൻ. പ്രാർത്ഥനയിലൂടെയും പ്രവർത്തിയിലൂടെയും നമുക്കും പങ്കാളികളാകാം. നമ്മുടെ സഹോദരങ്ങൾക്കായി കൈകോർക്കാം. ദൈവം നമ്മോടു സംസാരിക്കുകയാണ്. അവിടുത്തെ സന്ദേശമായി ഉൾക്കൊണ്ടു ഇനിയും അങ്ങോട്ടു വീണ്ടും പഴയകാലത്തെ പോലെ സ്‌നേഹിച്ചു തുടങ്ങാം. നടന്നു പോകുവാൻ മാത്രം ദൂരമുള്ളിടത്തു വാഹനം ഉപേക്ഷിക്കൂ. കടന്നു പോകുന്നവരെ നിറപുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു സ്നേഹാന്വേഷണം നടത്തുവാൻ നമുക്കു സാധിക്കട്ടെ. ഒരു പക്ഷെ കർത്താവിന്റെ വരവിന്റെ മുന്നോടിയായുള്ള പരീക്ഷണ ഓട്ടം ആയിരുന്നുവോ ആർക്കറിയാം. ജാഗ്രത ഉള്ളവരായിരിക്കാം. ദൈവം നമ്മോടു സംസാരിക്കുകയാണ്...

<< Back to Articles Discuss this post

0 Responses to "ദൈവം സംസാരിക്കുമ്പോൾ..."

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image