തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം

Posted on
9th Oct, 2023
| 0 Comments

തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം രണ്ടു പകുതികളുടേതാണ്. യോജിക്കാത്ത രണ്ടു പകുതികൾ. ദൈവത്തെ തന്റെ മഹത്വത്തിനൊത്തവണ്ണം സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് ആദ്യത്തെ പകുതി. എന്നാൽ രണ്ടാം പകുതി കുറച്ചു സങ്കീർണ്ണം നിറഞ്ഞതാണ്. മുന്നറിയിപ്പാണ്. സുഗമമായി യാത്ര ചെയ്ത ഒരു പാതയിൽ പെട്ടെന്നു മുന്നറിയിപ്പിന്റെ ബോർഡുകൾ തെളിഞ്ഞു നിൽക്കുന്നു. ഒന്നിലേറെ സൂചകങ്ങൾ വഴിയോരങ്ങളിൽ പ്രത്യക്ഷമാകുന്നു. ഒന്നുകിൽ അവഗണിച്ചു മുൻപോട്ടു പോകാം അല്ലെങ്കിൽ ജാഗ്രത പുലർത്താം. സൂചകങ്ങൾ അധികൃതർക്കു സ്ഥാപിക്കുവാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ടാകും. അവരുടെ ഇന്നലകളിലെ പരിചയമാകാം. കൂടുതൽ പേർ ഇനിയും തിരിച്ചറിവുള്ള ബോധ്യമുള്ള ആ അപകടത്തിൽ പെടാതിരിക്കുവാനുള്ള നിതാന്ത ജാഗ്രതയാകാം. 
യിസ്രായേൽ നാൽപ്പതു വർഷം മരുഭൂമിയിൽ കൂടി യാത്ര ചെയ്തത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതിയെന്ന പേരിലായിരുന്നുവെങ്കിലും ആ…

Continue Reading »

പ്രോഗ്രസ്സിവ് റവലേഷൻ

Posted on
3rd Oct, 2023
| 0 Comments

ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉത്തരങ്ങളുമായി നീണ്ടുപോകുന്ന ഒരദ്ധ്യായമാണ് യോഹന്നാൻ എഴുതിയ കർത്താവിൻ്റെ സുവിശേഷം ഒൻപതാം അദ്ധ്യായം. ഒരു വ്യക്തിയുടെ സൗഖ്യവുമായുള്ള ബന്ധത്തിൽ വാദപ്രതിവാദങ്ങളുമായി നീണ്ടുപോകുന്ന മറ്റൊരു സംഭവം ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ലാസറിൻ്റെ ഉയിർപ്പാണ് കൂടുതൽ ജനകീയമായ അത്ഭുതമെങ്കിലും കർത്താവിൻ്റെ വിമർശകരെ അധികം ചൊടിപ്പിച്ചതു ഈ കുരുടന് കാഴ്ച്ച ലഭിച്ച അത്ഭുത പ്രവർത്തിയാണ്. ഈ ഈർഷ്യ പരീശന്മാർക്കും മറ്റും വരുവാനുള്ള കാരണം ഈ സൗഖ്യമായ വ്യക്തിയുടെ യേശുവിനെപ്പറ്റിയുള്ള അവൻ്റെ സാക്ഷ്യമാണ്. ഈ അദ്ധ്യായത്തിലെ ഒന്നാമത്തെ ചോദ്യം ചോദിച്ച ശിഷ്യന്മാരോടു യേശു കർത്താവു പറയുന്നുണ്ട് ആരുടെയും പാപത്തിൻ്റെ പരിണിതഫലമായിട്ടല്ല ഇവൻ കുരുടനായിപ്പിറന്നത് അവങ്കൽ ദൈവപ്രവർത്തി വെളിവാകേണ്ടതിനത്രേ എന്ന്. ഒരു അത്ഭുതം എത്രമാത്രം ദൈവത്തിനു മഹത്വം…

Continue Reading »

ഞാൻ എന്നെത്തന്നെ വെറുത്തു

Posted on
4th Aug, 2023
| 0 Comments

ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്, ഊസ് ദേശത്തെ അതികായനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. 'നിഷ്കളങ്കൻ, നേരുള്ളവൻ, ദൈവഭക്തൻ, ദോഷം വിട്ടകലുന്നവൻ' ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ ആമുഖം. എന്നാൽ നാല്പത്തിരണ്ടാം അദ്ധ്യായത്തിൽ ഇയ്യോബ് നമ്മളോടു പറയുന്നതു എന്നെപ്പറ്റി ആമുഖത്തിൽ നിങ്ങൾ വായിച്ചതൊന്നും സത്യമല്ലെന്നാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന എന്നെ ഞാൻ വെറുക്കുകയാണ്. തന്നെത്തന്നെ വെറുക്കത്തക്ക നിലയിൽ നാലപ്പത്തിരണ്ടദ്ധ്യായങ്ങളുടെ ഇടയിൽ ഇയ്യോബിനു സംഭവിച്ചതെന്താണ്? 
ബൈബിളിൽ അദ്ധ്യായങ്ങളുടെ കണക്കെടുക്കുമ്പോൾ ആറാമത്തെ വലിയ പുസ്തകമാണ് ഇയ്യോബിന്റെത്. ഇയ്യോബ് എന്ന മനുഷ്യന്റെ കഥ ഒരറ്റം മുതൽ മറ്റേയറ്റം വരെ വായനാസുഖം കിട്ടത്തക്കനിലയിൽ അവതരിപ്പിക്കുകയായിരുന്നില്ല ഇയ്യോബിന്റെ പുസ്തകത്തിലൂടെ പരിശുദ്ധാത്മാവ് ചെയ്തത്. താല്പര്യമില്ലാത്തവരെയും ആഴത്തിലിറങ്ങുവാൻ മനസ്സില്ലാത്തവരെയും ഈ പുസ്തകം സമീപത്തേക്കു അടുപ്പിക്കുന്നതുമില്ല. ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾക്കപ്പുറത്തേക്കു സാധാരണ വായനക്കാരനെ…

Continue Reading »

Previous Posts Newer Posts