നിനവെയിലേക്കുള്ള ദൂരം

Posted on
6th May, 2019
| 0 Comments

നിനവെയിലേക്കുള്ള ദൂരം

യഫോവിൽ നിന്നുള്ള  തർശീശ് കപ്പലിന്റെ ടിക്കറ്റ് കൗണ്ടറിൽ സാമാന്യം നല്ല തിരക്കായിരുന്നു. തന്നെ പരിചയമുള്ളവരാരും ഇല്ലെന്നു ഉറപ്പു വരുത്തി നീണ്ട നിരയുടെ ഒടുവിലായി യോനയും സ്ഥാനം പിടിച്ചു. പണം മേടിച്ചു തിരിച്ചും മറിച്ചും നോക്കി വീണ്ടും എണ്ണി ഓരോ യാത്രക്കാരനോടും വിശേഷങ്ങൾ തിരക്കി ഒക്കെയാണ് ഓരോ ടിക്കറ്റും കൗണ്ടറിൽ ഇരിക്കുന്ന പ്രായമുള്ള മനുഷ്യൻ കൊടുത്തുകൊണ്ടിരുന്നത്. ആരുടെയും കണ്ണിൽപ്പെടാതെ എത്രയും പെട്ടെന്നു ടിക്കറ്റ് എടുത്തു കപ്പലിനുള്ളിലെ സുരക്ഷിത സ്ഥാനത്തു അഭയം തേടാനുള്ള വ്യഗ്രത യോനയെ ചോദ്യവും പറച്ചിലും ഇഴഞ്ഞു നീങ്ങുന്ന നീണ്ടനിരയുമൊക്കെ അക്ഷയമനാക്കി. കടുപ്പിച്ച മുഖഭാവത്തോടുള്ള നിൽപ്പുകണ്ടതുകൊണ്ടായിരിക്കാം മുൻപേ വന്ന യാത്രക്കാരോടുള്ള പതിവു കുശലാന്വേഷണം യോനയോടു വേണ്ടെന്നു വച്ചത്.…

Continue Reading »

ബുദ്ദിയുള്ളവരും ഇല്ലാത്തവരും

Posted on
7th Apr, 2019
| 0 Comments

ബുദ്ദിയുള്ളവരും ഇല്ലാത്തവരും 

സ്വർഗ്ഗരാജ്യ പ്രവേശനത്തിന്റെ സാദൃശ്യത്തെ മനോഹരമായി വിവരിക്കുന്ന കാഴ്ചയാണ് മത്തായി എഴുതിയ സുവിശേഷം 25 ന്റെ 1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. സാദൃശ്യമായി പത്തു കന്യകമാരെ തുല്യമായി വിഭാഗിച്ചു രണ്ടുഗണത്തിലാക്കി ഒന്നാമത്തെ വിഭാഗത്തെ ബുദ്ധിയില്ലാത്തവരെന്നും രണ്ടാമത്തെ വിഭാഗത്തിൽ ബുദ്ധിയുള്ളവരെയും നിറച്ചു. രണ്ടു ഗണത്തിലാണെങ്കിലും മറ്റുള്ളവർക്കു തിരിച്ചറിയുവാൻ സാധിക്കാത്തതോ, മനപ്പൂർവ്വമായി മറച്ചുവച്ചതോ ആയ ഒട്ടനവതി സാമ്യം ഇവരിലുണ്ട്. പൊതുവായ സാമ്യം ഇവർ കന്യകമാരാണ്. മണവാളനുവേണ്ടി വേണ്ടി വേർതിരിക്കപ്പെട്ടവരാണ്. രക്ഷിക്കപ്പെട്ടവരാണ്, സ്നാനപെട്ടവരാണ്. അതുകൊണ്ടുത്തന്നെ മണവാളന്റെ വരവിനു വേണ്ടി പ്രതിക്ഷിച്ചവരാണ്. തങ്ങളുടെ നിയോഗം എന്താണെന്നുള്ള ബോധ്യം ഉള്ളവരാണ്. മണവാളൻ വരുമെന്നും ഒരുങ്ങിയിരുന്നവർക്കുമാത്രം പ്രവേശനം ഉള്ള കല്ല്യാണശാലയിൽ വച്ചാണ് കല്ല്യാണസദ്യ നടക്കുന്നെതന്നും,…

Continue Reading »

ബുദ്ധി

Posted on
21st Mar, 2019
| 0 Comments

രണ്ടു വിഭാഗത്തിന്റെ പ്രതിനിധികളെ ചൂണ്ടികാണിച്ചുകൊണ്ടാണ് നമ്മുടെ കർത്താവു ഗിരിപ്രഭാഷണം അവസാനിപ്പിക്കുന്നത്. ബുദ്ധിയുള്ളവരുടെയും ബുദ്ധിയില്ലാത്തവരുടെയും പ്രതിനിധികളെ...ദൈവ വചനം കേട്ടു പ്രവർത്തിച്ചവർ ബുദ്ധിയുള്ള ഗണത്തിലും ദൈവവചനം കേട്ട് പ്രവർത്തിക്കാത്തവർ ബുദ്ധിയില്ലാത്ത ഗണത്തിലും. പാറമേൽ വീടുപണിഞ്ഞവരും മണലിന്മേൽ വീടുപണിതവരും... ഇരുകൂട്ടരുടെയും ഭവനത്തിൽ പ്രകൃതി ഒരുപോലെയാണ് ഇടപെടുന്നതു. വൻമഴയുടെ ആധിക്യം നദികളെ കരകവിഞ്ഞു ഒഴുകുമാറാക്കുകയും ഇരുഭവനത്തിന്മേലും ആഘാതം ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ അടിസ്ഥാനത്തിന്റെ ഒറ്റക്കാരണത്താൽ ഭവനങ്ങളിലൊന്നു നിലനിൽക്കുവാനും മറ്റൊന്ന് വീണു പോകുവാനും ഇടയായി. വലിയ വീഴ്ച്ചയെന്നു ചൂണ്ടികാണിക്കപ്പെടുന്ന ഈ ഭവനം ഊതിപ്പെരുപ്പിച്ച കപടഭക്തിയുടെ, അധരങ്ങൾകൊണ്ടുമാത്രം അടുത്തുവരുന്നതും ഹൃദയം ദൈവത്തിൽനിന്നു ദൂരത്താക്കി, തന്നിഷ്ടപ്രകാരം എല്ലാം ചെയ്തവനെ ചൂണ്ടികാണിക്കുന്നു. ഈ വീഴ്ച വലിയതാണെന്നു കർത്താവു ചൂണ്ടി കാണിക്കുന്നത് വീഴ്ചയിൽ മാത്രമേ ഈ ഭവനത്തിന്റെ അടിസ്ഥാനം…

Continue Reading »

Previous Posts Newer Posts