കഷ്ടതകളിലൂടെയുള്ള വിശുദ്ധികരണം
വേഗത കൂടിയ ഒരു ലോകത്താണ് നാമിപ്പോൾ ആയിരിക്കുന്നത്. ചടുലത എല്ലാ മേഖലയിലും അനിവാര്യമായിരിക്കുന്നു. വേഗത്തിൽ കാര്യങ്ങളെ സമീപിക്കുവാൻ കഴിയുന്നവരൊഴിച്ചു ബാക്കിയെല്ലാത്തിനേയും അവഗണിക്കുന്ന ലോകം കൂടി രൂപപ്പെട്ടുകഴിഞ്ഞു. ബലഹീനമായ സകലത്തെയും നാമാവശേഷമാക്കണമെന്നും ബലമുള്ളതും പ്രയോജനമുള്ളതു മാത്രം മതിയെന്നും ഉള്ള കാഴ്ചപ്പാട് ലോക സൃഷ്‌ടി മുതൽ ഇങ്ങോട്ടു ഉണ്ടെങ്കിലും ആധുനിക നൂറ്റാണ്ടിൽ ഹിറ്റ്ലറിലൂടെയാണ് ലോകമതിന്റെ തീവ്രമായ തലം കണ്ടത്. ഒരു ദൈവപൈതലിനെ സംബന്ധിച്ചു ദൈവത്തിന്റെ പരിജ്ഞാനത്തിലേക്കു പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ വിശുദ്ധീകരണം ആണ് ദൈവം ആഗ്രഹിക്കുന്ന ഇഷ്ടം എന്നു മനസ്സിലാക്കുന്ന ഒരാൾക്ക് വേഗത്തിൽ നമ്മുടെയുള്ളിലും ഇതിന്റെ ശേഷിപ്പുകൾ ഉണ്ടെന്നു മനസ്സിലാക്കുവാൻ കഴിയും. സഹിഷ്ണതയെന്ന ദൈവ വാഗ്‌ദത്തം പ്രാപിക്കുവാൻ അത്യന്താപേക്ഷിതമായ സ്വഭാവം കഷ്ടതയുടെ നടുവിൽ നമുക്കു…
Continue Reading »