സഭയുടെ ആത്യന്തിക ലക്‌ഷ്യം

Posted on
17th Jun, 2018
| 0 Comments

 

പ്രവർത്തിയില്ലാത്ത സഭയെയാണ് ഏവർക്കും ഇഷ്ട്ടം. പുറത്തുള്ളവർക്കും, അകത്തുള്ളവർക്കും, വിരോധികൾക്കും, പിശാചിനും... ക്രൈസ്തവൻ എന്ന നാമധേയം ലഭിച്ചു കഴിഞ്ഞാൽ, ജീവിക്കുവാനുള്ള ചുറ്റുപാടായാൽ, പണം അധികമായി കൈകളിലെത്തിയാൽ, പിന്നെ ആത്മാക്കളുടെ രക്ഷയെക്കാൾ, സമ്പാദിച്ച സ്ഥാവരജംഗമ വസ്തുക്കൾ സൂക്ഷിക്കുക എന്നതായിരിക്കും പ്രധാന ലക്‌ഷ്യം. കഷ്ടിച്ചു കടന്നു പോകുന്ന ഒരു പ്രസ്ഥാനത്തിന്റെയോ, സഭയുടെയോ ഭരണസാരഥ്യം വഹിക്കുവാൻ ആളുകൾക്ക് ഉത്സാഹമായിരിക്കും. ഇങ്ങനെയുള്ള നേതൃത്വത്തെ ജനം അറിയും, ബഹുമാനിക്കും...

ഏതു സാഹചര്യത്തിലും സുവിശേഷികരണമാണ് സഭയുടെ ആത്യന്തിക ലക്‌ഷ്യം. അതിനായിട്ടായിരിക്കണം നമ്മുടെ വിഭവങ്ങളുടെ സിംഹഭാഗവും വിനിയോഗിക്കേണ്ടത്. ദയനീയമെന്നു പറയട്ടെ ഒട്ടു മിക്കവരും നേരെ വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്. സുഖങ്ങളും, ചുറ്റുപാടുകളും വർധിക്കുന്നത് മുഖാന്തിരം ഉണ്ടാകുന്ന വലിയൊരു പ്രതിസന്ധി, ഭയത്തെ ജനിപ്പിക്കുകയും ഇവയെല്ലാം വിട്ടു പിരിയുവാനുള്ള മനസില്ലാത്തവരുമായി നാം മാറി പോകുന്നു എന്നുള്ളതാണ്. ഒരിക്കൽ വിട്ടു പിരിഞ്ഞതിനെ വീണ്ടും വീണ്ടും ഓർത്തു മടങ്ങി പോകാതെത്തന്നെയെല്ലാം കൂട്ടി വയ്ക്കുന്ന ദുരവസ്ഥ.

സാഹചര്യങ്ങൾ ഒരിക്കലും സുവിശേഷികരണത്തിനു അനുകൂലമായിരിക്കില്ല എവിടെയും...അനുകൂലമല്ലാത്ത സാഹചര്യത്തിൽ അതിനോട് താദാതമ്യപ്പെട്ടു പോകുകയാണ് ഇന്നു മിക്ക സഭകളും..സുഖങ്ങൾ നമ്മെ അത്രെയേറെ സ്വാധിനിച്ചു കഴിഞ്ഞു. സുവിഷേഷികരണത്തിൽ കഷ്ടതയുണ്ടെന്നോ, ഒരു പക്ഷെ ജീവൻ ത്യജിക്കേണ്ടി വരുമെന്നോ, എഴുതുകയോ പ്രസംഗിക്കുകയോ, അങ്ങനെയാകുവാൻ ഉത്സാഹിക്കുകയോ ചെയ്താൽ നമ്മൾ പെട്ടെന്നു അസ്വസ്ഥരാകും...കാരണം വിട്ടുപിരിയുവാൻ സാധിക്കാത്ത വിധം നമ്മിൽ സ്വാധിനം ചെലുത്തുന്ന സംഗതികൾ ഉണ്ടത്രേ.

എന്തും ചെയ്യുവാൻ കെൽപ്പുള്ളതും അധികാരമുള്ളതും അതിനു ക്രൂരമനസുള്ളവരുമായ ഭാര്യാഭർത്താക്കന്മാർ വാഴുന്ന കാലത്താണ് ഏലീയാവിനെ ദൈവം അയക്കുന്നത് ആഹാബിനോട് സംസാരിക്കുവാൻ.

പിൽക്കാലത്തു യേശുകർത്താവിന്റെ വരവിനു വഴിയൊരുക്കുവാൻ കടന്നുവന്ന യോഹന്നാൻ സ്നാപകൻ ഒരുകൂട്ടം ക്രൂരന്മാരായ ഭരണാധികാരികൾ വാഴുന്നസമയത്താണ് മാനസാന്തരത്തിന്റെ സുവിശേഷവുമായി കടന്നു വന്നത്. അനുകൂലമായ സാഹചര്യത്തിൽ സുവിശേഷം അറിയിക്കുവാൻ സാധ്യമല്ല. കാരണം സുവിശേഷത്തിനു അനുകൂലമായ സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. എതിർപ്പുകളുണ്ടാകും കാരണം അത് സത്യമാണ്. അത് മാത്രമാണ് സത്യം. വിലയുള്ളതാണ്. അതിനാൽ വിലകൊടുക്കേണ്ടിവരും...

ജിം എലിയറ്റിന്റെ ഒരു വാചകത്തോടുകൂടി അവസാനിപ്പിക്കട്ടെ. "നഷ്ട്ടപെടാത്തതിനെ നേടുന്നതിനു വേണ്ടി സൂക്ഷിച്ചു വെയ്ക്കുവാൻ കഴിയാത്തതു ഉപേക്ഷിക്കുന്നവൻ ഒരിക്കലും ഭോഷനല്ല".

 

<< Back to Articles Discuss this post

0 Responses to "സഭയുടെ ആത്യന്തിക ലക്‌ഷ്യം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image