നിനവെയിലേക്കുള്ള ദൂരം

Posted on
6th May, 2019
| 0 Comments

നിനവെയിലേക്കുള്ള ദൂരം

യഫോവിൽ നിന്നുള്ള  തർശീശ് കപ്പലിന്റെ ടിക്കറ്റ് കൗണ്ടറിൽ സാമാന്യം നല്ല തിരക്കായിരുന്നു. തന്നെ പരിചയമുള്ളവരാരും ഇല്ലെന്നു ഉറപ്പു വരുത്തി നീണ്ട നിരയുടെ ഒടുവിലായി യോനയും സ്ഥാനം പിടിച്ചു. പണം മേടിച്ചു തിരിച്ചും മറിച്ചും നോക്കി വീണ്ടും എണ്ണി ഓരോ യാത്രക്കാരനോടും വിശേഷങ്ങൾ തിരക്കി ഒക്കെയാണ് ഓരോ ടിക്കറ്റും കൗണ്ടറിൽ ഇരിക്കുന്ന പ്രായമുള്ള മനുഷ്യൻ കൊടുത്തുകൊണ്ടിരുന്നത്. ആരുടെയും കണ്ണിൽപ്പെടാതെ എത്രയും പെട്ടെന്നു ടിക്കറ്റ് എടുത്തു കപ്പലിനുള്ളിലെ സുരക്ഷിത സ്ഥാനത്തു അഭയം തേടാനുള്ള വ്യഗ്രത യോനയെ ചോദ്യവും പറച്ചിലും ഇഴഞ്ഞു നീങ്ങുന്ന നീണ്ടനിരയുമൊക്കെ അക്ഷയമനാക്കി. കടുപ്പിച്ച മുഖഭാവത്തോടുള്ള നിൽപ്പുകണ്ടതുകൊണ്ടായിരിക്കാം മുൻപേ വന്ന യാത്രക്കാരോടുള്ള പതിവു കുശലാന്വേഷണം യോനയോടു വേണ്ടെന്നു വച്ചത്.…

Continue Reading »