ഒഴിവാക്കുവാൻ പറ്റാതെ
ന്യായവിധിയുടെ പകർപ്പിന്മേൽ ഒപ്പിട്ടു പേന അടച്ചു തിരിച്ചു വച്ചതിനു ശേഷം ന്യായാസനത്തിൽ നിന്നും ന്യായാധിപൻ എഴുന്നേൽക്കുന്നത് ഇനിയും തനിക്കുപോലും ആ വിധിയെ മാറ്റുവാൻ കഴിയില്ലായെന്ന നിസ്സംഗതയോടെയാണ്. ന്യായമായി വിധി പുറപ്പെടുവിക്കുന്ന ഏതൊരു ന്യായാധിപന്റെയും മുൻപിൽ വരുന്ന ഏറ്റവും വലിയ പ്രതിസന്ധി വിധിയുടെ പകർപ്പ് എഴുതി ഉണ്ടാക്കുകയെന്നതാണ്. നീതിയോടെ ന്യായം വിധിക്കുന്ന എല്ലാ ന്യായാധിപന്മാരുടെയും മുൻപിൽ വരൂന്ന ഏതു കുറ്റത്തിനും വാദപ്രതിവാദം ചെയ്യുന്ന അഭിഭാഷകർ, കാഴ്ചക്കാർ, വിധി അനുഭവിക്കുന്ന ഇരുവശത്തുമുള്ളവർ അനുഭവിക്കുവാൻ പോകുന്നതിനും പല മടങ്ങു സമ്മർദ്ദം ആയിരിക്കും തലേ ദിവസം വിധിന്യായം എഴുതിയുണ്ടാക്കുന്ന ന്യായാധിപൻ നേരിടേണ്ടി വരുന്നത്. കാഴ്ചക്കാരുടെയും ജനത്തിന്റെയും എല്ലാം ആവശ്യം പരമാവധി ശിക്ഷ എന്ന മുറവിളി ആണെങ്കിൽ ന്യായാധിപന്റെതു ഇരു…
Continue Reading »