"നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ". എബ്രായ ലേഖനം പന്ത്രണ്ടാം അദ്യായം മൂന്നാം വാക്യമാണിത്.
ക്ഷീണിക്കുക...മടുക്കുക... വിശ്വാസ ജീവിതത്തിൽ ക്ഷീണിച്ചു പോകുകയും മടുപ്പു തോന്നുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടാകാം...നാം വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാത്തപ്പോൾ, ആരും അംഗീകരിക്കാത്തപ്പോൾ , ആരും കൂടെ നടക്കുവാൻ ഇല്ലാതെ വരുമ്പോൾ, മടുപ്പുളവാകും...തളർന്നു പോകും...ക്ഷീണിക്കും...മടുപ്പുളവാകുന്ന നേരത്താണ് നാം ചെയ്ത കാര്യങ്ങൾ ഒക്കെ അയവിറക്കുന്നത്...ഇത്രയും ഞാൻ ചെയ്തിട്ടും ഞാൻ ഒത്തിരി അദ്ധ്വാനിച്ചു എന്നിട്ടും...ഇനിയും ഇങ്ങനെയൊക്കെ മതിയെന്നു വിചാരിച്ചു തളർന്നു പിന്മാറുവാൻ സാധ്യതയുണ്ട്...എന്നാൽ എബ്രായ ലേഖന കർത്താവു നമ്മോടു പറയുന്ന ഒരു വാക്യം ഉണ്ട്,…
Continue Reading »
കാലവും സമയവും ആരെയും കാത്തുനിൽക്കാതെ ഓടി മറഞ്ഞുകൊണ്ടേയിരിക്കും. നമ്മെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും വേണ്ടത്ര ഗൗരവം കൊടുക്കാതെയോ നാം സമയത്തെ ലാഘവത്തോടെ കാണുന്നു. ദൈവം നമ്മിലൂടെ മാത്രം ചെയ്തെടുക്കുവാനുള്ള പ്രയോജനമുള്ള കാര്യങ്ങൾ പലപ്പോഴും നാം നീട്ടിവയ്ക്കാറാണ് പതിവ്. നാളെയാകട്ടെയെന്ന സ്ഥിരം പല്ലവിയോടുകൂടെത്തന്നെ.
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവർത്തിദിവസം നാളെയായിരിക്കുമെന്ന് ഏതോ ചിന്തകൻ പറഞ്ഞത് ഓർമ്മ വരുന്നു.
പ്രിയമുള്ളവരേ, നമ്മെക്കൊണ്ട് ചെയ്തെടുക്കേണ്ട ദൈവപ്രവർത്തികൾ നാളേയ്ക്ക് മാറ്റി വയ്ക്കാതെ, വേറെ ആരെങ്കിലും ചെയ്യട്ടെയെന്നു ചിന്തിക്കാതെ, സാഹചര്യങ്ങളുടെ പരിമിതിയുണ്ടെങ്കിലും കിട്ടുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് കൊണ്ട് ദൈവത്തിന്റെ വേലയിൽ ഉത്സാഹമുള്ളവരാകാം. നാളെ നമുക്ക് ലഭിച്ചു എന്ന് വരികയില്ല. സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. കൊരിന്ത്യർക്കു…
Continue Reading »
എന്തുകൊണ്ടാണ് മറ്റുള്ളവരുടെ സ്വഭാവം നമ്മിൽ സ്വാധിനിച്ചു എന്നു നാം പറയാറുള്ളത്...നമ്മുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ വളർത്തുന്നതിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കൂട്ടുകാർക്കും സഹപ്രവർത്തകർക്കും നമ്മുടെ യജമാനനും ഉൾപ്പടെ എല്ലാവരും നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഇവർക്കെല്ലാം എങ്ങനെ കഴിഞ്ഞു തങ്ങളുടെ സ്വഭാവത്തിന്റെ സ്വാധിനം നമ്മിൽ ചെലുത്തുവാൻ. എങ്ങനെ കഴിഞ്ഞു എന്നു ചിന്തിച്ചിട്ടുണ്ടോ? അതിന്റെ കാരണം നാം അവരുടെ കൂടെ വസിച്ചതിനാലാണ്. അവരുമായുള്ള സഹവർത്തിത്വമാണ് നമ്മുടെ സ്വഭാവ രൂപാന്തരത്തിന്റെ കാരണം...അപ്പോൾ നമ്മിൽ യേശുവിന്റെ സ്വഭാവം മറ്റുള്ളവർക്കു കാണുവാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ അർത്ഥം നാം കർത്താവിന്റെ കൂടെ നിരന്തരം വാസം ചെയ്തില്ലെന്നാണ്. വല്ലപ്പോഴും വിരുന്നുകാരെപ്പോലെയുള്ള വാസം സ്വഭാവത്തിൽ വ്യതിയാനം സംഭവിപ്പിക്കുകയില്ല, മറിച്ചു തുടർമാനമായുള്ള വാസം നമ്മിൽ വ്യത്യാസം വരുത്തും... യേശുവുമൊത്തുള്ള…
Continue Reading »
Previous Posts