അപ്രസക്തമായ ഒരു പേരുകാരനാണ് ഈഖാബോദ്. രണ്ടുതവണയിൽ കൂടുതൽ അദ്ദേഹത്തിന്റെ പേര് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അനേക തവണ രേഖപ്പെടുത്തുവാൻ കഴിയുമായിരുന്ന പേരുകാരനാണ്. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ എങ്ങനെയോ ആ പേരു അപ്രസക്തമായി. വംശാവലി എണ്ണി വരുമ്പോൾ, ദിനവൃത്താന്തത്തിലെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു. ഈ അപ്രസക്തമായ പേരുകാരനിലൂടെയും ചില സന്ദേശങ്ങൾ കൈമാറുവാൻ ദൈവം ആഗ്രഹിക്കുന്നതിനാലാണ് നമുക്ക് അപ്രസക്തമെന്നു തോന്നുമെങ്കിലും തിരുവചനത്തിൽ ഈ പേര് വരുവാൻ കാരണമായത്. വാഹനം ഓടിച്ചുപോകുന്നവർക്ക് ചില അപകട മേഖലകളിൽ മുന്നറിയിപ്പു നൽകുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് പോലെയാണ് ചില പേരുകൾ...
ഈഖാബോദ് ഫീനെഹാസിന്റെ മകനാണ്. ഏലീ പുരോഹിതന്റെ കൊച്ചുമകൻ. ശമുവേൽ പ്രവാചകൻ തന്റെ പുസ്തകം എഴുതി തുടങ്ങുമ്പോൾ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിലൊന്ന്…
Continue Reading »
മറ്റുള്ളവർക്കുള്ള എഴുത്തുകൾ വായിക്കരുതെന്നാണ്. അതും പ്രീയമുള്ളവർ തങ്ങളുടെ പ്രീയമുള്ളവർക്കു എഴുതുമ്പോൾ, അതിൽ മറ്റുള്ളവർ, വെളിയിൽ നിൽക്കുന്നവർക്കു വായിക്കുവാൻ പാടില്ലാത്തതു പലതും കാണുമായിരിക്കും. മറ്റാരെയെങ്കിലും അഡ്രസ് ചെയ്തുള്ള എഴുത്തുകൾ വായിക്കരുതെന്നുള്ളത് ഒരു അലിഖിത നിയമമാണ്. അതു ഞങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗവും ഞങ്ങളിൽ ഇഴുകി ചേർന്നതുമാണ്. പക്ഷേ, ഗായോസെ, അങ്ങേക്കു ലഭിച്ച, അങ്ങയുടെ പ്രീയനായവൻ എഴുതിയ കത്ത് ഞങ്ങൾ വായിച്ചിരിക്കുന്നു. അതും രണ്ടായിരം വർഷങ്ങൾക്കിപ്പറമിരുന്നു കൊണ്ട്.
കുറച്ചേറെ വായിച്ചിരിക്കുവാനുള്ള എന്റെ ആവേശത്തിന് തിരശ്ശിലയിട്ടു കൊണ്ടാണ് മഷിയും തൂവലും കൊണ്ട് എഴുതുവാനുള്ള മനസ്സില്ലായ്മ എന്ന ഈ കത്തിന്റെ അവസാന ഭാഗം എന്നെ തെല്ലു നിരാശപ്പെടുത്തിയത്. പക്ഷേ നിങ്ങൾ മുഖാമുഖം കാണുമ്പോൾ സംസാരിച്ചിരുന്നതൊക്കെയും നിശബ്ദമായി വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ…
Continue Reading »