ഞാൻ ഓഫീസിൽ പോകുന്ന വഴി ക്ലോക്ക് ടവറിന്റെ മുൻപിലെ ട്രാഫിക് സിഗ്നലിനടുത്തു കുറച്ചേറെ പുൽത്തകിടിയുണ്ട്. ബസിൽ ഇരുന്നുള്ള ആ കാഴ്ച മനോഹരമാണ്. മനുഷ്യകരങ്ങളുടെ കൈകടത്തുള്ളതിനാൽ വശ്യത കുറവാണെങ്കിലും മെട്രോ നഗരത്തിനു അനുയോജ്യമായ ആസൂത്രണവും പരിപാലനവും വേറിട്ടതാണ്. പുൽത്തകിടിന്റെ വശ്യത വർണ്ണനാതീതമെങ്കിലും എന്റെ ആകർഷണ വലയത്തിനകത്തുള്ളതു പുൽത്തകിടിയിലും ഒരു പടി മുകളിലുള്ള കുഞ്ഞു പക്ഷിക്കൂട്ടങ്ങളാണ്. എന്തു ഓമനത്തമാണന്നോ ! ബസിന്റെ ചില്ലുകൾക്കിടയിൽ കൂടെ കൈകൾ നീളുമായിരുന്നെങ്കിൽ അതിന്റെ ഓമനത്തമുള്ള ദേഹത്തു ഞാൻ എന്റെ വിരലോടിക്കുമായിരുന്നു. കുരുവികളാണ്. പഠനം പറയുന്നത് ഇതിന്റെ ജീവചക്രം ഒരു വ്യാഴവട്ടമാണെന്നാണ്. അങ്ങനെ ജീവിച്ചിരുന്നവർ കുറവത്രെ. എന്റെ നിരീക്ഷണമല്ല . രണ്ടോ മൂന്നോ വർഷം കൊണ്ടു ബഹുഭൂരിപക്ഷവും കാലയവനിയിൽ മറയുമത്രെ. മൂന്നുവർഷം…
Continue Reading »
കാണാതെ പോയവർക്കായി ഒരാൾ ബഹുദൂരം സഞ്ചരിച്ചു വന്നു കണ്ടെത്തിയ കഥ പറയുകയാണ് സുവിശേഷം. ചിലരെ നാം എപ്പോഴും കാണുന്നവരാണെങ്കിലും നമ്മുടെ മുൻപിലൊക്കെ അവർ മിക്കപ്പോഴും ഉണ്ടെങ്കിലും അവർ കാണാതെ പോയവരാണെന്നോ അല്ലെങ്കിൽ അറിവുണ്ടായിട്ടും കണ്ടില്ലായെന്നു നാം വരുത്തി കാണാതെ പോകുന്നവരുമാണ്. യേശു എങ്ങനെയുള്ളവനെന്നു കാണാൻ വേണ്ടി മാത്രം കയറിയിരുന്നതാണു സക്കായി. എന്നാൽ കാണാതെ പോയവരുടെ പട്ടികയിൽ അയാളും ഉണ്ടായിരുന്നു. ഒരു ലിസ്റ്റുമായിട്ടാണ് ഈ വഴിയെല്ലാം കർത്താവു നടക്കുന്നത്. യെരീഹോവിലൂടെയുള്ള യാത്ര ഈ ലിസ്റ്റിൽ ഉള്ളവൻ കാട്ടത്തിയുടെ മുകളിൽ ഉണ്ടെന്ന അറിവിനാൽ തന്നെയാണ്. അത്തിയുടെ കീഴിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഫിലിപ്പോസ്. വെള്ളം കോരിക്കൊണ്ടിരുന്ന ശമര്യക്കാരത്തി... വെളുക്കുവോളം വലവീശി നിരാശ നിറഞ്ഞിരുന്ന ശീമോൻ... പള്ളിപ്രമാണിമാരാരും കാണാതെ…
Continue Reading »
അഹവാ എന്നാൽ സ്‌നേഹം എന്നാണ്. നാം മനസ്സിലാക്കിയിരിക്കുന്ന നമ്മുടെ ഉള്ളിൽ വികാരമായി പരിണമിക്കുന്ന ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നു നിരന്തരം മൊഴിയുന്ന ഇങ്ങോട്ടു തന്നാൽ വേണേൽ ഞാനും അങ്ങോട്ടു തരാമെന്നു പറയാതെ പറയുന്ന നമ്മുടെ അർത്ഥതലങ്ങളുടെ പേര്. അതിനു അഹവാ എന്ന് വിളിക്കാം. ഇപ്പോൾ എസ്രാ ശാസ്ത്രിയും കൂട്ടരും നിൽക്കുന്നതും അഹവായിലേക്കുള്ള ആറ്റിൻ തീരത്താണ്. അവിടെ ഒരു മൂന്നുദിവസത്തെ ഉപവാസവും പ്രാർത്ഥനയും ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ക്രമീകരിക്കപ്പെട്ട ഉപവാസപ്രാർത്ഥനയുടെ ലക്ഷ്യം സുഖയാത്രയാണ്. സംരക്ഷണമാണ്. കുഞ്ഞുകുട്ടികളുടെ ഭാവി സുരക്ഷിതത്വം ആണ്. പലപ്പോഴും ലൗകിക സുഖങ്ങളെക്കാൾ പ്രാധാന്യം ആത്മിക കാര്യത്തിനാണെന്നു വിവക്ഷിക്കുന്നവർ പോലും കുഞ്ഞുകുട്ടികളുടെ കാര്യം വരുമ്പോൾ കോംപ്രമൈസിനു തയ്യാറാവുന്നു. ആത്മികരെന്ന വെള്ളകുപ്പായത്തിനു അടിയിൽ മോഹങ്ങളുടെ ഒരു വസ്ത്രം ആരും…
Continue Reading »
Previous Posts