ഞാൻ ഒരുത്തൻ മാത്രം... ശേഷിച്ചിരിക്കുന്നു...
നമുക്കു സമസ്വഭാവമുള്ള ഏലീയാവിന്റെ ചരിത്ര വഴികളിലൂടെ...
ബൈബിളിന്റെ ആധികാരികത, അതിന്റെ സൗന്ദര്യം തുളുമ്പി നിൽക്കുന്നത് വിശ്വസനീയമായ എഴുത്തുകളിലാണ്. ആദിയോടന്തം പരിചയപെടുത്തുന്ന മനുഷ്യ ജീവിതങ്ങളിൽ അമാനുഷികത ഇല്ലെന്നുള്ളതാണ് അതിനെ ഏറെ വിശ്വസിനിയമാക്കുന്നത്. ഒരു സാധാരണ മനുഷ്യജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റക്കുറച്ചിലുകൾ എല്ലാം ചെത്തലും (തിരുത്തലുകളില്ലാതെയും) വച്ചുകെട്ടുകളില്ലാതെയും അവതരിപ്പിക്കുന്ന പുസ്തകമാണ് തിരുവചനം. സാധാരണക്കാരായ നമ്മെ നിത്യത ലക്ഷ്യമാക്കി ജീവിക്കുവാൻ പഠിപ്പിക്കുന്ന ദൈവശ്വാസീയമായ വചനങ്ങൾ. പഴയതും പുതിയതുമായ ഭക്തന്മാരുടെ ജീവിതകഥകളിലൂടെയുള്ള എന്റെ യാത്രയിൽ അവരിലൂടെ ചെയ്തെടുത്തതു മിക്ക അത്ഭുതപ്രവർത്തികളും എന്നെ അത്ഭുതപ്പെടുത്താറില്ല. ആ അത്ഭുതം സംഗീതങ്ങളിലൂടെ പുറത്തു വന്നാലും വികാരവിക്ഷോഭനായി തീരുവാൻ എനിക്കു സാധിച്ചട്ടില്ല. എന്നാൽ ഇനിയും നടക്കുവാൻ പോകുന്ന മഹാത്ഭുതം (കർത്താവിന്റെ മടങ്ങിവരവ് ) എന്നെ…
Continue Reading »