നമ്മുടെ പിതാക്കന്മാർ വ്യത്യസ്തമായ ആത്മിക ആഹാരം അല്ല കഴിച്ചത്.ആത്മികപാനിയം അല്ല കുടിച്ചത് . ഒരേ ആത്മികാഹാരവും ഒരേ ആത്മികപാനീയവും. അവരെ അനുഗമിച്ച പാറയും ഒന്നായിരുന്നു. ആ പാറ ക്രിസ്തുവായിരുന്നു. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. ദൈവ പ്രസാദം ലഭിക്കാത്ത ജനത്തെ മരുഭൂമിയിൽ തള്ളിയിട്ടു കളഞ്ഞു അതു നിങ്ങൾ അറിയാതിരിക്കരുത് . വേദപുസ്തകത്തിന്റെ ഏറ്റവും വലിയ മുന്നറിയിപ്പുകളിൽ ഒന്നായിട്ടു കരുതാവുന്ന അദ്ധ്യായം, 1 കൊരിന്ത്യർ പത്താം അദ്ധ്യായം. ഈ പിതാക്കന്മാരിലെ ദൈവപ്രസാദം നഷ്ടമായതിനു ദൈവമല്ല ഉത്തരവാദി. അവരുടെ അത്യാവശ്യത്തിന്റെ തോത് മാറി ആവശ്യവും കവിഞ്ഞു മോഹത്തിലേക്കും അതു ദുർമോഹത്തിലേക്കും മാറ്റപ്പെട്ടതുകൊണ്ടും, പരസംഗം ഹേതുവായും, കർത്താവിനെ പരീക്ഷിച്ചത് മുഖാന്തിരവും, അത്ഭുതങ്ങളുടെ ഇടയിൽ കൂടി നടന്നു കയറിയിട്ടും അവർ കർത്താവിനെ…
Continue Reading »
അയ്യായിരം പേരെ പന്തി പന്തിയായി പുല്പുറത്തു ഇരുത്തി അപ്പം വിളമ്പുവാൻ ഫിലിപ്പോസിന്റെയും പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെ കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ അഞ്ചു അപ്പത്തിന്റെ നുറുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അല്ലാതെ അപ്പം എല്ലാം ഒരുമിച്ചു തികയുമെന്നു കണ്ടിട്ടല്ല ശിഷ്യന്മാർ വിളമ്പുവാൻ ആരംഭിച്ചത്... ഈ ശിഷ്യന്മാരുടെ ധൈര്യം അപാരമാണെന്നു ഞാൻ ചിന്തിച്ചു പോയി...നമ്മുടെ വീട്ടിൽ ഒക്കെ വിളിച്ചിട്ടു അതിഥികൾ വരുമ്പോൾ പോലും ചോറും കറികളും വിളമ്പുമ്പോൾ കയ്യൊന്നു വിറയ്ക്കും, ഉള്ളൊന്നു കാളും. കൊടുക്കുന്ന ബുദ്ധിമുട്ടുകൊണ്ടല്ല, തികയുമോ എന്ന ആശങ്ക കൊണ്ട്... എന്നാൽ ശിഷ്യന്മാർ അതൊന്നും നോക്കിയില്ല, വിളമ്പുവാൻ പറഞ്ഞു വിളമ്പി, ഞാൻ ആയിരുന്നെങ്കിൽ പിറുപിറുത്തു കൊണ്ടേ വിളമ്പുകയുള്ളാരുന്നു..."ആദ്യമേ പറഞ്ഞതല്ലേ, പുരുഷന്മാർ പോയി ഭക്ഷണം മേടിച്ചു കൊണ്ടുവരാൻ അനുവദിക്കണമെന്ന് . അത്…
Continue Reading »
“ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.”
ഗലാത്യ സഭയ്ക്ക് ലേഖനമെഴുതുമ്പോൾ പൗലോസ് അപ്പോസ്തോലൻ പറയുന്നതാണ് " മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല...
മനുഷ്യരെയും ദൈവത്തെയും ഒരുപോലെ സന്തോഷിപ്പിക്കുവാൻ നമുക്ക് സാധിക്കും . സാധിക്കണം, അതു നമ്മുടെ പ്രവർത്തി കൊണ്ടും നമ്മുടെ സ്വഭാവം കൊണ്ടും ആയിരിക്കണം . ഇവിടെ അപ്പോസ്തോലൻ പറയുന്നത് മറ്റൊരു സുവിശേഷവുമായി കടന്നു വരുന്നവരോടും അപ്പോസ്തോലന്മാർ പ്രസംഗിച്ചിട്ടില്ലാത്ത യേശുവിനെ പ്രസംഗിക്കുന്നവർക്കും എതിരെയാണ് . കർത്താവിനു വിരോധമായി നിൽക്കുന്ന മനുഷ്യരോട് അവർ എന്തു വിചാരിക്കും എന്നുള്ള മനോഭാവം ആണെങ്കിൽ നാം ക്രിസ്തുവിന്റെ…
Continue Reading »
Previous Posts