രൂത്ത്

Posted on
30th Jan, 2019
| 0 Comments

രൂത്ത്

പ്രാതലിനുള്ള അരിയുടെ കല്ലും പതിരും പൂമുഖത്തെ ഉമ്മറപ്പടിയിൽ ഇരുന്നു നോക്കുകയാണ് നവോമി. മുറത്തിൽ നിന്നും പതിരു പെറുക്കന്നതിനിടയിൽ തന്നെ രണ്ടും മൂന്നും അരിമണികൾ വായിലേക്കിടാനും മറക്കുന്നില്ല. കുഞ്ഞു ഓബേദ് അടുത്തു തന്നെ കയ്യും കാലും ഇളക്കി പല്ലില്ലാത്ത മോണയും കാട്ടികിടപ്പുണ്ട്. എണ്ണ തേച്ചു കിടത്തിയിരിയ്ക്കുകയാണ് കുളിപ്പിക്കുവാനായി. ഈ ഇടവേളയിലാണ് രൂത്ത് അമ്മാവിയമ്മയുടെ കൈവശം മുറത്തിൽ അരി പാറ്റുവാനായി കൊടുത്തത്. കൊച്ചുമകനെ പിരിഞ്ഞു ഒരു നിമിഷം പോലും നവോമിയിരിക്കില്ല. കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഉറക്കുന്നതും എല്ലാം വല്യമ്മച്ചി തന്നെ...കണ്ടാൽ തോന്നും ഇവർ പ്രസവിച്ചതാണെന്നു. അയൽക്കാർ അങ്ങനെത്തന്നെയാ പറയുന്നത് നൊവൊമിക്കു ഒരു മകൻ ജനിച്ചെന്ന്.

ഒട്ടേറെ കഥകൾ നിശബ്തമായി പറഞ്ഞുകൊണ്ട് ചുമരിൽ അടുത്തടുത്തായി…

Continue Reading »

നയമാൻ

Posted on
21st Jan, 2019
| 0 Comments

ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും നൽകാത്ത എന്തു വിശുദ്ധിയാണ് യോർദാനിൽ നീ കാണുന്നത്? അരാം രാജാവിന്റെ സേനാധിപതിയായ നയമാൻ ദേക്ഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി. രാജ്യത്തിൻറെ സർവ്വസൈന്യാധിപനായ ഒരുവൻ വരുമ്പോൾ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്, പറയേണ്ടത് .അരാം രാജാവിന്റെ കത്തുമായി ഔദ്യോദികമായി കാഴ്ചകളുമായി കടന്നു വന്നിട്ട് ബഹുമാനിക്കേണ്ടതിനു പകരം സകല പ്രോട്ടോക്കോളും ലംഘിച്ചു യോർദാനിൽ ഒന്നും രണ്ടുമല്ല ഏഴുപ്രാവശ്യം മുങ്ങി കുളിക്കുവാൻ.

എലിശയ്‌ക്കു ഒറ്റ മറുപടിയെ ഉള്ളു. ഏഴുപ്രാവശ്യം യോർദാനിൽ മുങ്ങി കുളിക്ക. വേറൊരു ഉപാധിയില്ല... പുറമെയുള്ള എല്ലാവരും കാണുന്ന കുഷ്ടത്തോടൊപ്പം തന്റെ ഉള്ളിലെ അഹന്തയും കെട്ടടങ്ങുവാനുള്ള മാർഗ്ഗ നിർദ്ദേശം...യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങിയ നയമാന്റെ ദേഹം…

Continue Reading »

ജോസഫ്

Posted on
21st Jan, 2019
| 0 Comments

ജോസഫ് എന്ന യാക്കോബിന്റെ ഇഷ്ടപുത്രൻ. ഒരു പുരുഷായുസ്സിൽ അദ്ദേഹം അനുഭവിക്കാത്തതായി ഒന്നുമില്ല. ഉയർച്ചകളും താഴ്ചകളും, സന്തോഷവും സങ്കടവും, ഇഷ്ടങ്ങളും അനിഷ്ടങ്ങളും. അദ്ദേഹത്തെ കുറിച്ചു സസൂക്ഷ്മം നിരീക്ഷിച്ചാൽ ഇങ്ങനെയൊരു മനുഷ്യനു ജീവിക്കുവാൻ കഴിയുമായിരുന്നുവോ എന്നു നാം അതിശയിച്ചു പോകും. നിഷ്കളങ്കനായി ഇടപെട്ടതും അപ്പനെ പൂർണ്ണമായി അനുസരിച്ചതു മുഖാന്തിരവും സഹോദരന്മാർക്കു അനിഷ്ടനായി. ഒറ്റപ്പെടൽ, പൊട്ടക്കിണർ, അപവാദം, കാരാഗ്രഹം, നിന്ദ, പരിഹാസം, മാനസിക സങ്കർഷം...

അപ്പന്റെ ഇഷ്ട പുത്രൻ, രാജ്യത്തിൻറെ ഭരണാധികാരി, സഹോദരന്മാരുടെ വീണ്ടെടുപ്പുകാരൻ...

ഞാനതാണ് ആദ്യമേ പറഞ്ഞതു അദ്ദേഹം കടന്നു പോകാത്ത വഴികൾ ഒന്നുമില്ലെന്ന്‌. എന്നാൽ ഉയർച്ചയിലും താഴ്ചയിലും എല്ലാം യെഹോവ അവനോടു കൂടെയിരുന്നു…

Continue Reading »

Previous Posts