മിണ്ടാതിരിക്കുക
നാല്പത്തിയാറാം സങ്കീർത്തനം വല്ലാതെ നമ്മെ ആശ്വസിപ്പിക്കുകയും ഉറപ്പുനല്കുന്നതുമായ സങ്കീർത്തനമാണ്. കഷ്ടങ്ങളിൽക്കൂടി കടന്നുപോകുന്ന ജനത്തെ കുറച്ചൊന്നുമല്ല ഈ വാക്യങ്ങൾ ആശ്വസിപ്പിക്കുന്നത്. കഷ്ടതയും പ്രതിസന്ധികളും ചിലർക്കുമാത്രമാണെന്നുള്ള നിരീക്ഷണം വേണ്ട. ഏറ്റക്കുറച്ചിലുകളായോ സമമായോ ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ കഷ്ടത ഉണ്ടാകാം. കഷ്ടതയെ അഭിമുഖീകരിക്കുന്ന ദൈവമക്കൾ മനസ്സിലുറപ്പിക്കേണ്ട ഒന്നാമത്തെ കാര്യം ഈ കഷ്ടത നീണ്ടുപോകുന്നവയല്ല. അതായതു ഇതിനൊരു അവസാനമുണ്ട്.
രണ്ടാമത് ഈ കഷ്ടത നമ്മെ നശിപ്പിക്കുവാനല്ല പ്രത്യുതാ നമ്മെ തേജസ്കരണത്തിലേക്കു നടത്തുവാനുള്ളതാണ്. അപ്പോസ്തലന്മാരുടെ എഴുത്തുകളിൽ കഷ്ടതയെക്കുറിച്ചു പ്രതിബാദിക്കുമ്പോഴൊക്കെയും തേജസ്കരണം എന്ന പ്രത്യാശയും അവിടെ ചേർക്കുവാൻ അവർ മറക്കുന്നില്ല. അപ്പോൾ കഷ്ടത നമ്മെ സഹിഷ്ണത സിദ്ധത പ്രത്യാശ എന്നീ പ്രക്രിയയിലൂടെ കടത്തി തേജസ്സിന്റെ തുറമുഖത്തേക്ക് എത്തിക്കും എന്നുള്ളതും
Continue Reading »