എനിക്കു എന്താണ് പ്രയോജനം

Posted on
10th Apr, 2023
| 0 Comments

എനിക്കു എന്താണ് പ്രയോജനം എന്നാണ് ഏതൊരു കാര്യവും തിരഞ്ഞെടുക്കുന്നതിനോ തീരുമാനം എടുക്കുന്നതിനു മുൻപോ നാം ആലോചിക്കുന്നത്. രൂത്തു തീരുമാനം എടുത്തത് അനശ്ചിതത്തിലേക്കാണ്. പ്രായാധിക്യത്തിലേക്കു കടക്കുന്ന അമ്മാവിയമ്മ. മുൻപോട്ടുള്ള യാത്രയിൽ ഒരു ആൺ തുണയില്ല. ഭാവിയെന്താകുമെന്ന നിശ്ചയമില്ല. തുടർന്നുള്ള നാളുകൾ ജീവിതസാന്തരണത്തിനു തനിക്കും അമ്മാവിയമ്മയ്ക്കും വേണ്ടിയത് താൻ തന്നെ കണ്ടെത്തിയേ മതിയാകു. നവോമിയെ പിരിഞ്ഞു അപ്പന്റെ ഭവനത്തിലേക്ക് മടങ്ങുവാനുള്ള അവസരം മുൻപിൽ കിടപ്പുണ്ട്. ഇവയൊന്നും തന്റെ തിരഞ്ഞെടുപ്പിനെ ബാധിക്കാതെ രൂത്തു സൂക്ഷിച്ചു. "നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ…

Continue Reading »

ഞങ്ങൾക്ക് എന്തു കിട്ടും ?

Posted on
7th Apr, 2023
| 0 Comments

പിന്മാറ്റത്തിന്റെ അവസ്ഥാന്തരത്തെ കുറിച്ചുള്ള ചെറുതല്ലാത്ത ഉപമയിൽ കർത്താവു പറഞ്ഞുതരുന്നതു ഗ്രഹിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ. ഓരോ പ്രാവശ്യവും മത്തായി എഴുതിയ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ സ്വർഗ്ഗരാജ്യ ഉപമ വായിച്ചെടുക്കുമ്പോഴും കർത്താവിന്റെ ഹൃദയം ആരായുമ്പോഴും എന്റെ കണ്ണുകൾ തൊട്ടുമുൻപുള്ള പേജിൽ മുൻപപ്പെഴോ അടിവരയിട്ട രണ്ടു വാക്കിൽ ഉടക്കുകയും ആ ചെറിയ വാക്കുകൾ എന്നെ നോക്കി മന്ദസ്മിതം ചെയ്യുകയും തുടർന്നു ഞാൻ ഈ ഭാഗത്തെ വായന അവസാനിപ്പിക്കുകയും ആണ് ചെയ്യാറുള്ളത്. ആ വാക്കുകൾ വേറെ ഒന്നുമല്ല "വരം ലഭിച്ചവർക്കല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല എന്നുള്ള കർത്താവിന്റെ വരമൊഴി തന്നെ.
ആദ്യ സ്നേഹം നമ്മിൽ നിന്നു പോകുന്നതാണ് പിന്മാറ്റത്തിന്റെ ആദ്യത്തെ പടി. ആദ്യ സ്നേഹം നഷ്ടപ്പെട്ട അവസ്ഥ…

Continue Reading »