എനിക്കു എന്താണ് പ്രയോജനം

Posted on
10th Apr, 2023
| 0 Comments

എനിക്കു എന്താണ് പ്രയോജനം എന്നാണ് ഏതൊരു കാര്യവും തിരഞ്ഞെടുക്കുന്നതിനോ തീരുമാനം എടുക്കുന്നതിനു മുൻപോ നാം ആലോചിക്കുന്നത്. രൂത്തു തീരുമാനം എടുത്തത് അനശ്ചിതത്തിലേക്കാണ്. പ്രായാധിക്യത്തിലേക്കു കടക്കുന്ന അമ്മാവിയമ്മ. മുൻപോട്ടുള്ള യാത്രയിൽ ഒരു ആൺ തുണയില്ല. ഭാവിയെന്താകുമെന്ന നിശ്ചയമില്ല. തുടർന്നുള്ള നാളുകൾ ജീവിതസാന്തരണത്തിനു തനിക്കും അമ്മാവിയമ്മയ്ക്കും വേണ്ടിയത് താൻ തന്നെ കണ്ടെത്തിയേ മതിയാകു. നവോമിയെ പിരിഞ്ഞു അപ്പന്റെ ഭവനത്തിലേക്ക് മടങ്ങുവാനുള്ള അവസരം മുൻപിൽ കിടപ്പുണ്ട്. ഇവയൊന്നും തന്റെ തിരഞ്ഞെടുപ്പിനെ ബാധിക്കാതെ രൂത്തു സൂക്ഷിച്ചു. "നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു." 
കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ ഇല്ലാതെ പുനരുദ്ധാനത്തിന്റെ ശക്തി ആസ്വദിക്കുവാൻ സാധ്യമല്ല. ക്രൂശ് ഒഴിവാക്കുവാനായി നെട്ടോട്ടമോടുന്ന , തിരഞ്ഞെടുക്കുവാനുള്ള സാഹചര്യത്തിന് മുൻപിൽ നിൽക്കുമ്പോൾ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ ഒഴിവാക്കി ചുംബിച്ചു പിരിയുന്ന ഓർപ്പമാരെ നോക്കി മണ്ടത്തരം കാണിക്കാത്തവൾ എന്ന് നാം പ്രതികരിക്കുന്നു. തിമോത്തിയോസിനു എഴുതുമ്പോൾ പൗലോസ് അപ്പോസ്തോലൻ പറയുന്നത് ക്രൂശ് ഒഴിവാക്കി പുനരുത്ഥാനത്തിന്റെ ശക്തി ആസ്വദിക്കുമെന്നല്ല പ്രത്യുതാ " നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും" എന്നാണ്. ഇന്നു അവനോടുകൂടെ പറുദീസയിൽ ഇരിക്കണമെങ്കിൽ അവന്റെ ക്രൂശ് മരണത്തോട് നാം എകിഭവിക്കേണം ...

<< Back to Articles Discuss this post

0 Responses to "എനിക്കു എന്താണ് പ്രയോജനം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image