രണ്ടു യജമാനന്മാർ

Posted on
20th Oct, 2018
| 0 Comments

രണ്ടു യജമാനന്മാർ

ശരത്തിന്റെ ജോലി നഗരത്തിലെ സാമാന്യം ഭേദമല്ലാത്ത കമ്പനിയിലായിരുന്നു. 'ഷാ' എന്നും 'ഗത്താനീ' യെന്നും രണ്ടു പേരായിരുന്നു ശരത്തിന്റെ മുതാളിമാർ. കമ്പനിയുടെ തുടക്കം മുതലേ ഈ കമ്പനി ഉദ്യോഗസ്ഥനായതിനാലാകാം രണ്ടു യജമാനന്മാർക്കും ശരത്തിനെ വളരെ കാര്യമായിരുന്നു. വർഷങ്ങൾ ഓടി മാറുന്നതിനനുസരിച്ചു കമ്പനിയും വളർന്നു. നമ്മുടെ കഥാപാത്രം തിരക്കേറിയ ഉദ്യോഗസ്ഥനായി തീർന്നു. യജമാനന്മാർ ഒറ്റമുറി ഓഫീസിൽനിന്നും വെവ്വേറെ ഓഫിസുകളിലേക്കും വെവ്വേറെ കെട്ടിടങ്ങളിലേക്കും മാറുവാൻ അധിക സമയം എടുത്തില്ല. കമ്പനി അത്രെയേറെ വളർച്ച പ്രാപിച്ചിരുന്നു. യജമാനന്മാർക്കൊപ്പം ശരത്തും വളർന്നു. കമ്പനിയുടെ ശ്രേഷ്ഠനായ മാനേജരാണ്‌ അദ്ദേഹമിപ്പോൾ. പ്രേശ്നങ്ങൾ ആരംഭിച്ചതും ഈ കാലയളവിൽ തന്നെയാണ്. യജമാനന്മാർ തമ്മിൽ സമ്പത്തിന്റെ വരവു മുഖാന്തിരം സംശയങ്ങളിലേക്കും അകൽച്ചയിലേക്കും വഴിവച്ചു. …

Continue Reading »

നന്മയാൽ തിന്മയെ ജയിക്കുക

Posted on
20th Oct, 2018
| 0 Comments

തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമർ 12 :21)
സാത്താന്യ സ്വഭാവം ആണ് തിന്മ. അർദ്ധ സത്യങ്ങളും പകുതി നന്മയും നൽകി പ്രലോഭിപ്പിച്ചുകൊണ്ടാണ്, സാത്താൻ ലോകത്തിൽ ഒട്ടുമിക്ക മനുഷ്യരെയും വഴിതെറ്റിക്കുന്നതു. പകുതി സത്യം പറയുന്നവന് ഒരു മറച്ചുവയ്ക്കുന്ന അജണ്ടയുണ്ട്. ദൈവമക്കൾപോലും പലപ്പോഴും തിന്മയോടു തോൽക്കുവാൻ കാരണം മറച്ചു പിടിക്കുന്ന പകുതി സത്യമാണ്. ലക്‌ഷ്യം കാണുവാൻ എന്തു മാർഗ്ഗവും സ്വീകാര്യമാണെന്നാണ് ലോകത്തിന്റെ ഭാഷ്യം. എന്നാൽ നന്മയാൽ തിന്മയെ തോൽപ്പിക്കുന്ന ക്രിസ്തുവിശ്വസിക്കു ഈ കാഴ്ചപ്പാടു ഒട്ടും ഭൂഷണമല്ല. ലക്‌ഷ്യം പോലെത്തന്നെ പ്രാധാന്യമേറിയതാണ് ലക്ഷ്യത്തിലെത്തുവാൻ ഉപയോഗിച്ച മാർഗ്ഗവും. മുകളിലെ വാക്യം ഇതിനു വലിയ ഉദാഹരണമാണ് "ശത്രുവിനു വിശക്കുമ്പോൾ അവന്നു തിന്മാൻ കൊടുക്കുക. അപ്പോൾ  നാം നന്മയാൽ…

Continue Reading »

ദൈവാശ്രയം

Posted on
8th Oct, 2018
| 0 Comments

 

ഫെലിസ്ത്യനായ ഗോല്യയത്തിന്റെ മുൻപിൽ ശൗലിന്റെ സൈന്യം മുഴുവൻ പതറിനിൽക്കുമ്പോഴാണ് കഥയൊന്നും അറിയാതെ  സഹോദരങ്ങളുടെ സുഖവിവരം അന്വേഷിക്കുവാനായുള്ള ദാവീദിന്റെ പ്രവേശനം.

ജീവനുള്ള ദൈവത്തിന്റെ സേനയെ നിന്ദിക്കുന്ന അഗ്രചർമ്മിയായ ഫെലിസ്ത്യനെ കണ്ടപ്പോൾ ദാവീദു എന്ന യുവാവിന്റെ രക്തം തിളച്ചു. മുൻപിൽ നിൽക്കുന്ന പ്രതിബന്ധത്തിന്റെ വലിപ്പം കണ്ടു പകെച്ചുനിന്ന സൈന്യം മുഴുവനെയും ലജ്ജിപ്പിക്കുമാറു ഫെലിസ്ത്യന്റെ നേരെ ഓടിയടുക്കുമ്പോൾ ദാവീദിന്റെ കൈവശം ഉണ്ടായിരുന്നത് കാടിനെ അടക്കി വാണിരുന്ന സിഹത്തിന്റെയും കരടിയുടെയും വായിൽനിന്നു തന്നെ വിടുവിച്ച ദൈവം ഇന്നും അതുപോലെതന്നെ എന്നെ രക്ഷിക്കുമെന്നുള്ള ഉറപ്പുള്ള വിശ്വാസം മാത്രമായിരുന്നു.

തന്റെ മുൻപിൽ നിൽക്കുന്ന വലിയ പ്രതിസന്ധിയെ ഒട്ടും വകവെയ്ക്കാതെ നേരിടുവാൻ ഓടിയടുക്കുന്ന യുവാവിനെ നിരീക്ഷിച്ച ശൗൽ രാജാവ് ഒരിക്കൽ കൂടി ദാവീദിന്റെ ചരിത്രം ചോദിച്ചറിഞ്ഞു. സിംഹത്തിന്റെയും കരടിയുടെയും…

Continue Reading »