ദൈവാശ്രയം
ഫെലിസ്ത്യനായ ഗോല്യയത്തിന്റെ മുൻപിൽ ശൗലിന്റെ സൈന്യം മുഴുവൻ പതറിനിൽക്കുമ്പോഴാണ് കഥയൊന്നും അറിയാതെ സഹോദരങ്ങളുടെ സുഖവിവരം അന്വേഷിക്കുവാനായുള്ള ദാവീദിന്റെ പ്രവേശനം.
ജീവനുള്ള ദൈവത്തിന്റെ സേനയെ നിന്ദിക്കുന്ന അഗ്രചർമ്മിയായ ഫെലിസ്ത്യനെ കണ്ടപ്പോൾ ദാവീദു എന്ന യുവാവിന്റെ രക്തം തിളച്ചു. മുൻപിൽ നിൽക്കുന്ന പ്രതിബന്ധത്തിന്റെ വലിപ്പം കണ്ടു പകെച്ചുനിന്ന സൈന്യം മുഴുവനെയും ലജ്ജിപ്പിക്കുമാറു ഫെലിസ്ത്യന്റെ നേരെ ഓടിയടുക്കുമ്പോൾ ദാവീദിന്റെ കൈവശം ഉണ്ടായിരുന്നത് കാടിനെ അടക്കി വാണിരുന്ന സിഹത്തിന്റെയും കരടിയുടെയും വായിൽനിന്നു തന്നെ വിടുവിച്ച ദൈവം ഇന്നും അതുപോലെതന്നെ എന്നെ രക്ഷിക്കുമെന്നുള്ള ഉറപ്പുള്ള വിശ്വാസം മാത്രമായിരുന്നു.
തന്റെ മുൻപിൽ നിൽക്കുന്ന വലിയ പ്രതിസന്ധിയെ ഒട്ടും വകവെയ്ക്കാതെ നേരിടുവാൻ ഓടിയടുക്കുന്ന യുവാവിനെ നിരീക്ഷിച്ച ശൗൽ രാജാവ് ഒരിക്കൽ കൂടി ദാവീദിന്റെ ചരിത്രം ചോദിച്ചറിഞ്ഞു. സിംഹത്തിന്റെയും കരടിയുടെയും ആരെയും കീഴടക്കുവാനുള്ള ശക്തി, ദാവീദെന്ന ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കുവാൻ തയ്യാറായ ഇടയന്റെ മുൻപോട്ടുള്ള യാത്രയെ പ്രതിരോധിച്ചില്ല.
നോക്കു പ്രിയപ്പെട്ടവരേ, ഒരു രാജ്യം മുഴുവൻ ഫെലിസ്ത്യനായ ഗോല്യത്തിന്റെ മുൻപിൽ ഭയന്നു നിന്നപ്പോൾ, "ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും ഞാൻ നിര്ഭയനായിരിക്കും" എന്നു പറയുവാനുള്ള ആർജ്ജവം പടിപടിയായുള്ള തന്റെ ദൈവാശ്രയം കൊണ്ടു ദാവീദു സ്വായത്തമാക്കിയത്.
സാഹചര്യങ്ങൾ മുഴുവൻ പ്രതിക്കൂലമായിരിക്കുന്നിടത്തും ക്രിസ്തുവിന്റെ വെളിച്ചമായി, കർത്താവിന്റെ സാക്ഷികളായി നമുക്കും തീരാം ....
0 Responses to "ദൈവാശ്രയം"
Leave a Comment