ഒരു ദിവസവും വേറെ ആയിരം ദിവസവും

Posted on
1st Apr, 2025
| 0 Comments

ഞാൻ ഓഫീസിൽ പോകുന്ന വഴി ക്ലോക്ക് ടവറിന്റെ മുൻപിലെ ട്രാഫിക് സിഗ്നലിനടുത്തു കുറച്ചേറെ പുൽത്തകിടിയുണ്ട്. ബസിൽ ഇരുന്നുള്ള ആ കാഴ്ച മനോഹരമാണ്. മനുഷ്യകരങ്ങളുടെ കൈകടത്തുള്ളതിനാൽ വശ്യത കുറവാണെങ്കിലും മെട്രോ നഗരത്തിനു അനുയോജ്യമായ ആസൂത്രണവും പരിപാലനവും വേറിട്ടതാണ്. പുൽത്തകിടിന്റെ വശ്യത വർണ്ണനാതീതമെങ്കിലും എന്റെ ആകർഷണ വലയത്തിനകത്തുള്ളതു പുൽത്തകിടിയിലും ഒരു പടി മുകളിലുള്ള കുഞ്ഞു പക്ഷിക്കൂട്ടങ്ങളാണ്. എന്തു ഓമനത്തമാണന്നോ ! ബസിന്റെ ചില്ലുകൾക്കിടയിൽ കൂടെ കൈകൾ നീളുമായിരുന്നെങ്കിൽ അതിന്റെ ഓമനത്തമുള്ള ദേഹത്തു ഞാൻ എന്റെ വിരലോടിക്കുമായിരുന്നു. കുരുവികളാണ്. പഠനം പറയുന്നത് ഇതിന്റെ ജീവചക്രം ഒരു വ്യാഴവട്ടമാണെന്നാണ്. അങ്ങനെ ജീവിച്ചിരുന്നവർ കുറവത്രെ. എന്റെ നിരീക്ഷണമല്ല . രണ്ടോ മൂന്നോ വർഷം കൊണ്ടു ബഹുഭൂരിപക്ഷവും കാലയവനിയിൽ മറയുമത്രെ. മൂന്നുവർഷം…

Continue Reading »