കവിത

Posted on
26th Sep, 2019
| 0 Comments

നാളത്തെ ഉദയം കൂടെ പ്രതീക്ഷയുണ്ട് 
ഇന്നു വിരിഞ്ഞ പൂവേ നിനക്ക്... 
ഈ അസ്തമയം അവസാനമോയെന്നു 
ഞാൻ ഉണരുമ്പോൾ അറിയാം പൂവേ... 
മൊട്ടിട്ട പൂവിനെ തനിച്ചാക്കി, 
വിരിയുന്നത് കാണും മുൻപേ, 
ഇതളുകൾ കാട്ടി ചിരിക്കും മുൻപേ,  
പ്രതീക്ഷകൾക്കു ചിറകു വയ്ക്കും മുൻപേ,
നിൻ സുഗന്ധം നുകരും മുൻപേ, 
എൻ ഇതളുകൾ കൊഴിഞ്ഞു വീഴുന്നു.... 
ഭൂമിയിലേക്കു അലിഞ്ഞു ഇല്ലാതെയാകുന്നു... 
അധികം സുഗന്ധം പരത്തുവാൻ കഴിഞ്ഞില്ലെനിക്കു,
പറിക്കുവാനല്ല കണ്ടാസ്വദിക്കുവാനെന്ന ന്യായം 
നിരത്തി ഞാൻ മുള്ളിന്റെ വലയത്താൽ 
നിർത്തി ഏവരെയും ഒരു കയ്യകലത്തിൽ ....

Continue Reading »

ക്രിസ്‌തീയ സന്തോഷം

Posted on
7th Sep, 2019
| 0 Comments

ക്രിസ്തിയ സന്തോഷം

1950 കളുടെ തുടക്കത്തിൽ ഔക്കാ ജാതിക്കാരുടെ ഇടയിൽ സുവിശേഷം അറിയിക്കുവാനായി അമേരിക്കൻ മിഷനറിമാരായ ജിം എലിയറ്റും തന്റെ നാലു സഹപ്രവർത്തകരും തയ്യാറായി. കൊടും വനത്തിനു നടുവിലെ ഗോത്രവർഗ്ഗമായിരുന്നു ഔക്കാ ജാതിക്കാർ. ഒരിക്കൽ പോലും പുറംലോകം കാണാത്ത, വസ്ത്രങ്ങളില്ലാത്ത, ഗോത്രങ്ങൾ തമ്മിൽ പോരടിച്ചും കൊന്നും കൊലചെയ്യപ്പെട്ടും കഴിഞ്ഞു വന്ന സമൂഹത്തിൽ തങ്ങൾക്കുള്ളതെല്ലാം കൊടുത്തുകൊണ്ടു ക്രിസ്തുവിന്റെ സ്നേഹം അറിയിക്കുവാനായി തയ്യാറാതാണു അഞ്ചു സഹോദരങ്ങൾ. എന്നാൽ സുവിശേഷം അറിയിക്കുന്നതിനു മുൻപേ ഈ അഞ്ചു പേരും ഔക്കാ ഗോത്രവർഗ്ഗക്കാരുടെ കുന്തം ഏറിനാൽ കൊല്ലപ്പെട്ടു. ജിം എലിയറ്റിന്റെ കോളേജ് പഠനകാലയളവിൽ അദ്ദേഹത്തിന്റെ ഡയറിയിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരുന്നു "നഷ്ട്ടപെടാത്തതിനെ നേടുന്നതിനു വേണ്ടി സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു…

Continue Reading »