വിശ്വസ്തർ

Posted on
3rd Nov, 2020
under Malayalam/മലയാളം | 0 Comments

നാം ഇടപെടുന്ന സമൂഹത്തിൽ വിശ്വസ്‌തരെന്നു തെളിയിക്കപ്പെടണമെങ്കിൽ നീണ്ട വർഷങ്ങളുടെ കാലയളവ് വേണ്ടി വരും. പ്രത്യേകിച്ചും ദൈവത്തെ തിരിച്ചറിയാത്തവരാണ് കൂടെയുള്ളതെങ്കിൽ. ദുഷ്ടത നിറഞ്ഞ സമൂഹത്തിൽ എപ്പോഴും അവരുടെ ചിന്താഗതി പോലെ തന്നെയാണ് മറ്റുള്ളവരുടേതു എന്നും അവർ ചിന്തിച്ചു കൊണ്ടേയിരിക്കും. അപ്പോൾ നിരന്തരമായി വിശ്വസ്‌തരെന്നു തെളിയിക്കേണ്ടി വരും. ദാനിയേലിന്റെ ജീവിതത്തിൽ കൂടെയുള്ളവർ തന്നെ ഒറ്റി കൊടുക്കുമ്പോഴും നശിപ്പിക്കുവാൻ ശ്രമിക്കുമ്പോഴും കുലുക്കമില്ലാതെ നിൽക്കുവാൻ തന്നെ പ്രാപ്തനാക്കിയത് ദൈവവുമായുള്ള നിരന്തര ബന്ധമാണ്. സിംഹത്തിന്റെ കുഴിയുടെ അരികെ അതിരാവിലെ ഓടി എത്തിയ രാജാവിനോട് ദാനിയേലിന്റെ മറുപടി ഇപ്രകാരം ആയിരുന്നു" ദൈവത്തിന്റെ സന്നിധിയിൽ ഞാൻ വിശ്വസ്തനായിരുന്നു . രാജാവേ നിന്റെ മുൻപിലും ഞാൻ ദോഷം ഒന്നും ചെയ്തിട്ടില്ല.

പ്രിയമുള്ളവരേ,…

Continue Reading »

യഹോവ വാഴുന്നു

Posted on
3rd Nov, 2020
under Malayalam/മലയാളം | 0 Comments

"യഹോവ വാഴുന്നു" എന്നു പറഞ്ഞു കൊണ്ടാണ് തൊണ്ണൂറ്റി മൂന്നാം സങ്കീർത്തനം ആരംഭിക്കുന്നത് ... ജീവിതത്തിലെ പ്രതികൂലങ്ങളുടെ, പ്രതിസന്ധികളുടെ മുൻപിൽ നാം പതറുവാൻ, ഭയപ്പെടുവാൻ, അധൈര്യപ്പെടുവാൻ പ്രധാന കാരണം യഹോവയാണ് വാഴുന്നത് എന്നുള്ള ബോധ്യം ഇല്ലാത്തതുകൊണ്ടാണ്...  തലമുറ തലമുറയായി നമ്മുടെ സങ്കേതമായിരിക്കുന്നതു യഹോവയാണ്...കർത്താവു അനാദിയായും ശാശ്വതമായും ദൈവമാണ്. കർത്താവു അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്നും നാം തിരിച്ചറിയേണം.. .നമ്മുടെ മുൻപിൽ ഏതൊക്കെ സിംഹാസനങ്ങൾ വാണരുളിയാലും അതിനെല്ലാം മീതെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ദൈവത്തിന്റേതാണ്... വാഴുന്നത് എപ്പോഴും സ്വർഗ്ഗമാണു...തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നതു ഇങ്ങനെയാണ് , സമുദ്രത്തിലെ വൻതിരകളെപ്പോലെ നിരന്തരമായി നമ്മുടെ ജീവിതത്തിൽ അടിക്കുന്ന പ്രതിസന്ധികൾ, പ്രതികൂലങ്ങൾ എല്ലാം കണ്ടു ഇതൊന്നു…

Continue Reading »

'ഇയ്യോബ് '

Posted on
27th Sep, 2017
under Malayalam/മലയാളം | 0 Comments

'ഇയ്യോബ് ' നിഷ്ക്കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനും എന്നു ദൈവത്തിൽ നിന്നു സാക്ഷ്യം ലഭിച്ച ചുരുക്കം ചിലരിൽ അഗ്രഗണ്യൻ .
എന്തെല്ലാം കഷ്ടത വന്നിട്ടും ദൈവവുമായുള്ള സ്‌നേഹത്തിന് ആധാരമായിരിക്കുന്നതു തന്റെ സമ്പത്തോ, വസ്തുവകകളോ, മക്കളോ, സ്വന്തം പ്രാണൻ പോലുമോ അല്ലെന്നു അസന്നിഗ്തമായി തെളിയിച്ച വിശുദ്ധനായിരുന്നു ഇയ്യോബ് .

Continue Reading »

Previous Posts