എന്നെ എവിടെവെച്ചു അറിയും
നന്മ ഉണ്ടാകുവാൻ സാധ്യതയില്ലാത്ത തരിശു ഭൂമിയാണ് നസറെത്ത്. നഥനയേലിന്റെ ആശങ്ക വെറുതെയല്ല. ഈ ആശങ്കയ്ക്ക് ഫിലിപ്പോസിന്റെ മറുപടി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണക്കത്തായിരുന്നു. രണ്ടേ രണ്ടു വാക്കുകൾ കോറിയിട്ട ചെറിയ ക്ഷണക്കത്ത്. സ്വീകരിക്കാം നിരാകരിക്കാം തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണമായ അധികാരം നഥനയേലിന്റെതായിരുന്നു. ഒരു വലിയ ലോകത്തിന്റെ വാതായനങ്ങൾ തുറന്നിട്ട വലിയ ചെറിയ രണ്ടുവാക്കുകൾ.
“വന്നു കാൺക”. വെറുതെ പകലിൽ കണ്ണും പൂട്ടിയിട്ടു ആ വലിയ ലോകത്തിലേക്കു പ്രവേശിക്കുവാൻ ഈ രണ്ടു വാക്കുകൾ ധാരാളം. തെരുവോരങ്ങളിലും കെട്ടിയടയ്ക്കപ്പെട്ട സൗധങ്ങളിലും കൊച്ചുകൂര തണലിലും എല്ലാം കഴിഞ്ഞ രണ്ടു സഹസ്രങ്ങളിലായി മുഴങ്ങി കേൾക്കുന്നതു ഈ രണ്ടു കുഞ്ഞു വാക്കുകളായിരുന്നു. ഈ തീരെ കുഞ്ഞു രണ്ടു വാക്കുകളാണ് മണിക്കൂറുകൾ അനുശാസകൻ വർണ്ണിക്കുന്നത്. ഈ…