മുൻപെങ്ങും ഇല്ലാത്തതുപോലെ വാർത്തകളുടെ ഒരു കാലഘട്ടമാണിത്. മുൻപ് രാവിലെ പത്രം വന്നാൽ തലേദിവസത്തെ അറിയേണ്ട സുപ്രധാന വാർത്തകൾ എല്ലാം അവയിലുണ്ടാകും. അത് കൊണ്ട് നാം തൃപ്തിയടയും. റേഡിയോ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ വാർത്ത നൽകും. ടെലിവിഷന്റെ ആദ്യനാളുകളിൽ വൈകുന്നേരങ്ങളിൽ മാത്രം കുറച്ചു മിനിട്ടു കൊണ്ട് തീരുന്ന വാർത്ത നൽകുകയും അവയിൽ നാം ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
ഈ ദശാബ്ദത്തിന്റെ പ്രത്യകത, സോഷ്യൽ മീഡിയയുടെ അതിപ്രസരം, ഓൺലൈൻ മാധ്യമങ്ങളുടെ കവിഞ്ഞൊഴുക്കു, എല്ലാ ഓരോ സെക്കന്റിലും വാർത്ത പിറക്കുവാൻ കാരണമായി. അതുപോലെ തന്നെ ഓരോരുത്തരും വാർത്ത അവതാരകരായി. വാർത്തയുടെ വാഹകരായി. കുറച്ചേറെ നേരം അന്തരീക്ഷത്തിൽ പറന്നു നടക്കുകയും 'k’ യും ‘m’ ഉം വലതു…
Continue Reading »
എലീശായുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു അസൂയ തന്നെക്കാൾ കൂടുതൽ മറ്റാരെയെങ്കിലും ദൈവം കൂടുതൽ സ്‌നേഹിക്കുന്നത് കാണുമ്പോഴായിരുന്നു എന്നാണ് എന്റെ ചിന്ത.
ഞാൻ നിങ്കൽ നിന്നു എടുത്തു കൊള്ളപ്പെടും മുൻപേ ഞാൻ നിനക്കു എന്തു ചെയ്‌തു തരേണമെന്ന ഏലിയാവ് പ്രവാചകന്റെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പോലും അമാന്തിക്കാതെ പറഞ്ഞത് " നിന്റെ ആത്മാവിന്റെ ഇരട്ടിപങ്കു" എന്നുള്ള മറുപടി അതിനു തെളിവായിരുന്നു. ഏലിയാവ് അതിനു പ്രതികരിച്ചത് ഇപ്രകാരമായിരുന്നു "നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു."
എലീശായുടെ പിന്നീടുള്ള സകല പ്രയത്നങ്ങളും ഏലിയാവ് സ്വർഗ്ഗത്തിലേക്ക്…
Continue Reading »
മൂത്ത പുത്രന്റെ നീതിയിവിടെ ഹനിക്കപ്പെടുന്നുവോ എന്ന ആശങ്കയാണ് എന്നെ വീണ്ടും ലൂക്കോസ് എഴുതിയ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ പിടിച്ചു നിർത്തിയത്. എന്റെ ആശങ്ക ന്യായമായിരുന്നു എന്നാണ് ഞാൻ അവസാന പകുതി വരെ ചിന്തിച്ചത്. അതിനു വ്യക്തമായ കാരണങ്ങൾ മൂത്ത പുത്രനുണ്ടായിരുന്നത് പോലെ തന്നെ എന്റെ പക്കലും ഉണ്ടായിരുന്നു. സ്വയം തർക്കത്തിലും വാഗ്‌വാദത്തിലും ഞാൻ ചിലവഴിച്ച മണിക്കൂറുകളും കുറവല്ല. ചില വാഗ്‌വാദങ്ങൾ എന്റെ രക്തസമ്മർദ്ദത്തിന്റെ അളവു ക്രമാതീതമായി വർദ്ധിപ്പിച്ചു. ഒടുക്കം എല്ലായ്‌പോഴും പോലെത്തന്നെ ഞാൻ പരാജയം സമ്മതിച്ചു. ഞാൻ കുറയുവാൻ അവസരം കൊടുക്കാത്തിടത്തോളം അവൻ എന്നിൽ വളരില്ല എന്ന യാഥാർഥ്യം ഒരിക്കൽ കൂടി ഞാൻ മനസ്സിലാക്കി. എന്നിൽ യേശു വളരുന്നതിനേക്കാൾ പ്രാധാന്യം എന്റെ ശരികൾ…
Continue Reading »