നിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക്
എലീശായുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു അസൂയ തന്നെക്കാൾ കൂടുതൽ മറ്റാരെയെങ്കിലും ദൈവം കൂടുതൽ സ്‌നേഹിക്കുന്നത് കാണുമ്പോഴായിരുന്നു എന്നാണ് എന്റെ ചിന്ത.
ഞാൻ നിങ്കൽ നിന്നു എടുത്തു കൊള്ളപ്പെടും മുൻപേ ഞാൻ നിനക്കു എന്തു ചെയ്‌തു തരേണമെന്ന ഏലിയാവ് പ്രവാചകന്റെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പോലും അമാന്തിക്കാതെ പറഞ്ഞത് " നിന്റെ ആത്മാവിന്റെ ഇരട്ടിപങ്കു" എന്നുള്ള മറുപടി അതിനു തെളിവായിരുന്നു. ഏലിയാവ് അതിനു പ്രതികരിച്ചത് ഇപ്രകാരമായിരുന്നു "നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു."
എലീശായുടെ പിന്നീടുള്ള സകല പ്രയത്നങ്ങളും ഏലിയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന നാഴിക എപ്പോഴാണെന്നുള്ള ആശങ്കയോടെ ആയിരുന്നു.
പിന്നീട് ഒരിക്കലും ഏലീയാവിനു ശേഷം ദൈവത്തെ പ്രതിനിധികരിക്കുവാനുള്ള തനിക്കു ലഭിച്ച അവകാശം നഷ്ടമാക്കുന്ന യതൊന്നും തന്റെ ജീവിതത്തിൽ നിന്നുണ്ടായില്ല എന്ന് നാം കാണുന്നു. നയാമാൻ തന്റെ കുഷ്ഠരോഗം മാറ്റിയതിനു കൊടുക്കുവാൻ കൊണ്ടുവന്ന പണത്തിനോ പണ്ടങ്ങൾക്കോ വേണ്ടി എലീശാ ആ അവകാശം നഷ്ടമാക്കിയില്ല. ഇതിലേ കൂടെ കൂടെ പോകുന്ന ഈ മനുഷ്യൻ വിശുദ്ധനായൊരു ദൈവപുരുഷൻ ആണെന്ന് മറ്റുള്ളവർ അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
ദൈവത്തെ പ്രസാദിപ്പിക്കുന്നതിനേക്കാളുപരിയായി മറ്റൊന്നിനെയും വലുതായി അദ്ദേഹം കണ്ടില്ല.
പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിലും മറ്റെല്ലാരെക്കാളും മറ്റെന്തിനേക്കാളും കൂടുതൽ യേശുവിനെ സ്‌നേഹിക്കുവാനുള്ള വാഞ്ഛ നമ്മിൽ നിന്നും ഉണ്ടാകട്ടെ.
0 Responses to "നിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക്"
Leave a Comment