പൗലോസ് എന്ന ക്രിസ്തുവിന്റെ അപ്പോസ്തോലൻ സുവിശേഷം നിമിത്തം രാജ്യത്തെ വിരോധികളാൽ പിടിക്കപ്പെട്ടു. വിധിക്കായി രാജാവിന്റെയും ഭരണനേതൃത്വത്തിന്റെയും ജനങ്ങളുടെയും മുൻപിൽ നിൽക്കുന്പോൾ പൗലോസിന് തന്റെ ഭാഗം വിവരിക്കുവാനുള്ള അനുവാദം അഗ്രിപ്പാ രാജാവ് കൊടുക്കുന്നത്. സ്വർഗ്ഗിയ ദർശനങ്ങൾക്കു അനുസരണക്കേടു കാണിക്കാത്ത പൗലോസ് എന്ന ക്രിസ്തു ശിക്ഷ്യൻ, ലോകത്തിന്റെ രക്ഷകനെ കുറിച്ച് വിവരിച്ചു. പ്രസംഗം തുടരുന്നതിനിടയിൽ ഫെസ്തൊസ് ഇടയിൽ കയറി " പൗലോസേ വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു" അഗ്രിപ്പവും പറഞ്ഞു ഞാൻ ക്രിസ്തിയാനിയായി തീരുവാൻ നീ എന്നെ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു"... കയ്യിലും കാലിലും ഉള്ള ചങ്ങലകളെ ഉയർത്തി കാണിച്ചുകൊണ്ടു പൗലോസ് ഇങ്ങനെ മൊഴിഞ്ഞു " അഗ്രിപ്പാ രാജാവേ, നീ മാത്രമല്ല, എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം…
Continue Reading »
ദാരിദ്ര്യം ഭാഗ്യാവസ്ഥയോ...
വായനാഭാഗം: മത്തായി 5:3- “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”
ദാരിദ്ര്യം ആരും ഇഷ്ടപെടാത്ത കാര്യമാണെങ്കിലും ധാരാളമായി അനുഭവിക്കുവാൻ തുടങ്ങി കഴിഞ്ഞപ്പോൾ ദാരിദ്ര്യം മാറിയതിന്റെ കൂടെത്തന്നെ പല മൂല്യങ്ങളും നാമറിയാതെത്തന്നെ നമ്മിൽ നിന്നും കൈമോശം വന്നുകഴിഞ്ഞു. കൈമോശം വന്ന പട്ടികയിൽ മുൻപിൽ കയറിനിൽക്കുന്നതു 'സ്നേഹം'തന്നെയാണ്. പിന്നെ അനേക കാര്യങ്ങൾ സ്‌നേഹത്തിന്റെ പുറകിൽ അണി അണിയായി നിൽക്കുന്നു. സഹകരണാമനോഭാവം, നിഷ്കളങ്കത...അങ്ങനെ അനേകം. ദാരിദ്ര്യത്തിന്റെ സമയത്തു എല്ലാവർക്കും എല്ലാവരെയും ആവശ്യമായിരുന്നു. മുൻകൂട്ടി അറിയിക്കാതെ മറ്റു വീടുകളിൽ ചെല്ലാമായിരുന്നു. ഇന്നു എല്ലാ കാര്യങ്ങൾക്കും ഔപചാരികത വന്നെത്തിയിരിക്കുന്നു. സ്വകാര്യത സൂക്ഷിക്കുവാൻ തൃഷ്‌ണപെടുന്നു. അവൻ എന്റെ സ്വകാര്യതയിൽ കടന്നു കയറിയെന്നു സ്വന്തം മാതാപിതാക്കളോടും വരെ തുറന്നു പറയുവാൻ ധൈര്യംക്കാട്ടുവാൻ നമുക്കു മടിയില്ലാതായിരിക്കുന്നു.
ഇന്നു…
Continue Reading »
മാർത്തയും മറിയയും ലാസറും അടങ്ങുന്ന മൂന്നംഗ കുടുംബം. ഈ രണ്ടു സഹോദരിമാരുടെ ഏക സഹോദരൻ ലാസറാണ് ദീനമായി കിടക്കുന്നതു. യേശു സ്‌നേഹിക്കുന്ന കുടുംബം. അസുഖവിവരം യേശുവിനെ അറിയിക്കുവാനായി ആളിനെ അയച്ചു. നിനക്ക് പ്രിയനായവൻ ദീനമായി കിടക്കുന്നു. കഴിയുമെങ്കിൽ വേഗം എത്തണം. അവസാന പ്രതീക്ഷയും നിലച്ചു. വീട്ടിൽ കൂട്ട നിലവിളി ഉയർന്നു. ലാസർ എന്നന്നേക്കുമായി തങ്ങൾക്കു നഷ്ട്ടമായന്നുള്ള യാഥാർഥ്യം അവർ തിരിച്ചറിഞ്ഞു.
മൃതദേഹം കാണുവാൻ വന്ന ചിലരടക്കം പറഞ്ഞു "വല്യ സ്‌നേഹിതനാ, അത്ഭുതവും അടയാളവും ഒക്കെ ചെയ്യുമെന്നാ പറയുന്നത്. സൗഖ്യമാക്കണ്ട, ഒന്ന് വന്നു കാണുവാനുള്ള മനസ്സ് കാണിച്ചില്ലല്ലോ. അടക്കം ചെയ്യുവാനെങ്കിലും വരുമോ? " യേശുവിനെ കുറിച്ചുള്ള പരാതികൾ അങ്ങനെ നീണ്ടു പോയി.ഒടുക്കം ഭൗതിക…
Continue Reading »