പ്രാർത്ഥന

Posted on
11th Aug, 2022
| 0 Comments

പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ (വഴക്കുകളോ, തർക്കങ്ങളോ) ബന്ധങ്ങൾക്കു അകൽച്ച വരുന്നതെപ്പോഴാണ്?... സംസാരിക്കാതാകുമ്പോൾ, കാണാതാകുമ്പോൾ... സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ചു പഠിച്ചവരെ ഇപ്പോൾ കണ്ടാൽ ഒരു പക്ഷേ പെട്ടെന്നു തിരിച്ചറിയണമെന്നില്ല. കാരണം മറ്റൊന്നുമല്ല...അവരെ ഞാൻ ദിവസവും കാണുന്നില്ല, അവരോടു ഞാൻ സംസാരിക്കുന്നില്ല. പഠിച്ച സമയത്തു ചങ്കൊക്കെയായിരുന്നു. പക്ഷേ കാലം കഴിഞ്ഞപ്പോൾ പുതിയ ബന്ധങ്ങൾ, പുതിയ സാഹചര്യങ്ങൾ, പുതിയ കൂട്ടുകാർ...
പ്രാർത്ഥനയും ഇങ്ങനെയാണ്... ദൈവത്തോടുള്ള സംസാരമാണ് പ്രാർത്ഥന. അതിനു പ്രത്യേക സമയമോ സന്ദർഭമോ ആവശ്യമില്ല. നാം എത്രത്തോളം സംസാരിക്കുന്നോ, എത്രത്തോളം കാണുന്നോ അത്രത്തോളം ബന്ധം ഊഷ്മളമാകും. അപ്പോൾ പ്രാർത്ഥന ആരംഭിക്കുന്നതിനു മുഖവുരയുടെ ആവശ്യം വരുന്നില്ല...ജാള്യത അനുഭവപ്പെടുന്നില്ല. സംസാരിക്കാതിരിക്കുന്തോറും കാണാതിരിക്കുന്തോറും ബന്ധം കുറഞ്ഞു കുറഞ്ഞു വരും. അകൽച്ചയുടെ ദൈർഘ്യം…

Continue Reading »

യേശുവിനെപ്പോലെ ജീവിക്കുവാൻ

Posted on
9th Aug, 2022
| 0 Comments

നാം എടുക്കുന്ന തീരുമാനങ്ങൾക്കു ഒരു പകലിന്റെ ആയുസ്സുപ്പോലുമില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  കർത്താവിന്റെ പ്രീയ ശിഷ്യൻ ശീമോൻ പത്രോസ് . യോഹന്നാൻ എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ കർത്താവു പോകുന്ന സ്ഥലത്തേക്ക് ഇപ്പോൾ തന്നെ പിൻഗാമിക്കാം എന്ന് പറയുന്ന പത്രോസിനോട് ഇപ്പോൾ നിനക്കു എന്നെ അനുഗമിക്കാൻ കഴിയുകയില്ല, എന്നാൽ പിന്നെ നീ എന്നെ അനുഗമിക്കുമെന്നു പറയുന്ന കർത്താവിനോടു കർത്താവിനു അറിയാത്ത രഹസ്യം പറഞ്ഞു ഫലിപ്പിക്കുകയാണ് പത്രോസ്, കർത്താവേ നിനക്കു വേണ്ടി എന്റെ ജീവൻ നല്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുകയാണ്, അപ്പോഴാണ് പറയുന്നത് അനുഗമിക്കുവാൻ കഴിയില്ലായെന്ന് .
വിശുദ്ധനായി/വിശുദ്ധയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്നുമുതൽ ഞാൻ നിനക്കായി ജീവിക്കുമെന്ന് ഓരോ ദിവസവും തീരുമാനമെടുത്തിട്ടാണ് നാം ഓരോ പകലിനെയും…

Continue Reading »