പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു.
പ്രായം രേഖപ്പെടുത്തിയിട്ടില്ല...പേരും... ഗോത്രവും രേഖപ്പെടുത്തിയിട്ടില്ല ... വംശവും... യിസ്രായേൽ ദേശത്തു എവിടെയോ ഉള്ള അടിമപ്പെണ്ണാണ്... നയമാന്റെ ഭാര്യയുടെ ശുശ്രൂഷക്കാരിയാണ്... പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു... പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തുകൂട്ടം വസ്ത്രവും ഇവയെല്ലാമായി നയമാൻ തന്റെ സൗഖ്യത്തിനായി പുറപ്പെടണമെങ്കിൽ അവളുടെ വാക്കു "ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല" എന്നുമായിരിക്കും. അതിൽ അധികമായതു ദുഷ്ടനിൽ നിന്നുമാകയാൽ അവളുടെ വാക്കുകളും പ്രവർത്തിയും ശോധന ചെയ്തു ഉറപ്പുവരുത്തിയതിനുശേഷമാകും ഭർത്താവിനോടു കാര്യങ്ങൾ ഭാര്യ അവതരിപ്പിച്ചിട്ടുണ്ടാകുക. പണത്തിനു തന്നെ വിലയ്ക്കു വാങ്ങാൻ കഴിയില്ലായെന്നു എലീശാ... ശുശ്രൂഷാ മുഖത്തുണ്ടെങ്കിലും മോഹങ്ങളുടെ ഒരു ശേഷിപ്പു ഹൃദയത്തിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നു ഗേഹസി... യജമാനനുണ്ടായ മാനവും യഥാർത്ഥ ദൈവത്തെ കണ്ടെത്തുവാനുള്ള മുഖാന്തരവും. പേരും പ്രായവും വംശവും ഗോത്രവും പദവികളും ഒന്നുമില്ലാത്ത ഒരു അടിമപ്പെൺകുട്ടി ചെയ്തെടുത്ത ശുശ്രൂഷ എത്ര ജീവിതങ്ങളെ മാറ്റിമറിച്ചു. പ്രത്യക്ഷത്തിൽ അവൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു...
0 Responses to "പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു."
Leave a Comment