അടിസ്ഥാനങ്ങൾ
പ്രകൃതിയുടെ ആഘാതങ്ങൾ ചിലർക്കു അങ്ങനെയും മറ്റുചിലർക്കു ഇങ്ങനെയും അല്ല. അടിസ്ഥാനം ഏതു വിധത്തിലായാലും ഒരു പോലെയാണ് പ്രകൃതിയുടെ പ്രഹരമേൽക്കേണ്ടിവരുന്നത്. സൂര്യൻ എന്ന ജീവന്റെ സ്രോതസ്സും നിലനിർത്തുന്ന മഴയെന്ന അനുഗ്രഹവും വ്യത്യസ്ഥമായിട്ടല്ല ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും പതിക്കുന്നത്. സൽഗുണപൂർണ്ണനായ പിതാവിന്റെ നന്മകൾ അവ സ്വീകരിച്ചു ചിലർ അതു ദുഷ്ടതയ്ക്കായും മറ്റുചിലർ അത് നന്മയ്ക്കായും വിനിയോഗിക്കുന്നു. മണലിന്മേൽ അടിസ്ഥാനം നിർമ്മിക്കണമോ പാറമേൽ അടിസ്ഥാനമിടണമോ എന്ന തീരുമാനം നമ്മുടേതാണ്.
ഉടമ്പടി ഒപ്പുവയ്ക്കുവാനായി ഇറങ്ങിവരുന്ന ദൈവം അബ്രാഹാമിനോടു പറയുന്നതു നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളാകും. ആ ദേശക്കാരെ സേവിക്കും. യിസ്രായേൽ നാനൂറു സംവത്സരം മിസ്രിയിമിനെ സേവിക്കുവാൻ കാരണം അമോര്യരുടെ അക്രമത്തിനു തികവുണ്ടാകാത്തതാണ്. ഏലി…