അടിസ്ഥാനങ്ങൾ
പ്രകൃതിയുടെ ആഘാതങ്ങൾ ചിലർക്കു അങ്ങനെയും മറ്റുചിലർക്കു ഇങ്ങനെയും അല്ല. അടിസ്ഥാനം ഏതു വിധത്തിലായാലും ഒരു പോലെയാണ് പ്രകൃതിയുടെ പ്രഹരമേൽക്കേണ്ടിവരുന്നത്. സൂര്യൻ എന്ന ജീവന്റെ സ്രോതസ്സും നിലനിർത്തുന്ന മഴയെന്ന അനുഗ്രഹവും വ്യത്യസ്ഥമായിട്ടല്ല ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും പതിക്കുന്നത്. സൽഗുണപൂർണ്ണനായ പിതാവിന്റെ നന്മകൾ അവ സ്വീകരിച്ചു ചിലർ അതു ദുഷ്ടതയ്ക്കായും മറ്റുചിലർ അത് നന്മയ്ക്കായും വിനിയോഗിക്കുന്നു. മണലിന്മേൽ അടിസ്ഥാനം നിർമ്മിക്കണമോ പാറമേൽ അടിസ്ഥാനമിടണമോ എന്ന തീരുമാനം നമ്മുടേതാണ്.
ഉടമ്പടി ഒപ്പുവയ്ക്കുവാനായി ഇറങ്ങിവരുന്ന ദൈവം അബ്രാഹാമിനോടു പറയുന്നതു നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളാകും. ആ ദേശക്കാരെ സേവിക്കും. യിസ്രായേൽ നാനൂറു സംവത്സരം മിസ്രിയിമിനെ സേവിക്കുവാൻ കാരണം അമോര്യരുടെ അക്രമത്തിനു തികവുണ്ടാകാത്തതാണ്. ഏലി പുരോഹിതന്റെ മക്കളായ ഹൊഫ്നിയും ഫീനെഹാസും മടങ്ങിവരവിനുള്ള അവസരങ്ങളെല്ലാം കാറ്റിൽപറത്തി അതിക്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുക്കം നീക്കുപോക്കില്ലാതെ നാശത്തിലേക്കു നിപതിച്ചു. ദൈവം തന്റെ കാലാവധി എല്ലാവർക്കും അനുവദിക്കുന്നു. എല്ലായിടത്തും എല്ലാവരും രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെതന്നെ. അലസതയും കാര്യഗൗരവമല്ലാത്ത ജീവിത ചര്യകളും കുഴപ്പമില്ല എന്ന സിദ്ധാന്തങ്ങളും നമ്മെ നാശത്തിലേക്കു നടത്തുന്നു. മഴയും വെയിലും പകർച്ചവ്യാധികളും ബുദ്ധിമുട്ടുകളും സങ്കടവും ജീവനും മരണവും എല്ലാം ഒരുപ്പോലെ നമുക്കും ചുറ്റുപ്പാടിലും നിലക്കൊള്ളുന്നു.
സ്വർഗ്ഗിയപിതാവ് സൽഗുണപൂർണ്ണൻ തന്നെയാണ്. രണ്ടുകൂട്ടരുടെയും മേൽ പതിക്കുന്ന മഴകൊണ്ടു ഹിതമായ സസ്യാദികളെ വിളയിക്കാം. അതെ മഴകൊണ്ടു മുള്ളും ഞെരിഞ്ഞിലും വിളയിക്കാം...തീരുമാനം നമ്മുടേതാണ്..രണ്ടായാലും സ്വർഗ്ഗിയപിതാവ് സൽഗുണപൂർണ്ണനായിത്തന്നെ നിലക്കൊള്ളും... തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ.
0 Responses to "അടിസ്ഥാനങ്ങൾ"
Leave a Comment