രേഖാബ്യഗ്രഹം

Posted on
27th Oct, 2019
| 0 Comments

രേഖാബ്യഗ്രഹം

വായനാഭാഗം: യിരെമ്യാവ്‌ അദ്ധ്യായം 35

യിരെമ്യാവ്‌ പ്രവാചകന്റെ പുസ്തകം മുപ്പത്തിയഞ്ചാം അദ്ധ്യായം വിവരിക്കുന്നതു  രേഖാബ്യ കുടുംബത്തെപറ്റിയാണ്.  കൃത്യമായി പറഞ്ഞാൽ രേഖാബ്യഗ്രഹത്തിലെ യോനാദാബിന്റെ മക്കളെപ്പറ്റി...ഒരു സ്നേഹനിധിയായ അപ്പൻ മക്കളെ എല്ലാ ലാളനയും പെറ്റ അമ്മ മറന്നാലും ഒരിക്കലും മറക്കുകയില്ല എന്ന വാഗ്ദാനത്തോടു കൂടിയും ശത്രുവിന്റെ സകല ആക്രമണങ്ങളിൽ നിന്നും പകലത്തെ അസ്ത്രങ്ങളിൽ നിന്നും രാത്രിയിലെ മഹാമാരിയിൽ നിന്നും ഒക്കെ വിടുവിക്കാമെന്നു ഉറപ്പോടുകൂടിയും വളർത്തി കൊണ്ട് വന്നിട്ടും പിതാവിന്റെ വാക്കുകൾക്കു വിലകല്പിക്കാതെയും തന്നിഷ്ടപ്രകാരം നടക്കുകയും ചെയ്യുന്ന തന്റെ മക്കളെയും, ഇത്രയൊന്നും പരിപാലനങ്ങൾ കിട്ടാത്തതും, യാതൊരു ജീവിത സാഹചര്യങ്ങൾ ഇല്ലാത്തതുമായ യോനാദാബിന്റെ കുടുംബത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നതാണ് ഇതിവൃത്തം. സ്നേഹവാനായ പിതാവ് സ്വർഗ്ഗത്തിലെ…

Continue Reading »

ദൈവത്തിനു മുഖപക്ഷമില്ല...എനിക്കും...

Posted on
2nd Oct, 2019
| 0 Comments

ദൈവത്തിനു മുഖപക്ഷമില്ല...എനിക്കും...

കൈസര്യയിലെ ഇത്താലിക പട്ടാള മേലുദ്യോഗസ്ഥനായ കൊർന്നൊല്ല്യോസിന്റെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ ദിവസമായി ഞാൻ. കൊർന്നൊല്ല്യോസിനോടൊപ്പം പോയി കുറച്ചു ദിവസം ജീവിക്കുവാൻ കർത്താവിന്റെ ഉപദേശം അനുസരിച്ചാണ് ഞാൻ അദ്ദേഹത്തോടൊപ്പം പോയി കഴിഞ്ഞത്. പത്രോസിനു ലഭിച്ചതു പോലെയുള്ള വിവശതയും ക്ഷണവും ഒഴിച്ചാൽ എനിക്കുള്ള നിർദ്ദേശവും സുവ്യക്തവും ദൃഢമുള്ളതായിരുന്നു.

കൊർന്നൊല്ല്യോസിന്റെ തിരക്കുകൾക്കിടയിലായിരുന്നു എനിക്കു അദ്ദേഹത്തിന്റെ സമയം വീണു കിട്ടിയിരുന്നത്. എന്നാൽ കൊർന്നൊല്ല്യോസിന്റെ ഭവനത്തിൽ എന്റെ ചങ്ങാത്തം മുഴുവൻ അകമ്പടി നിന്ന പട്ടാളക്കാരനുമായിട്ടായിരുന്നു. അതിനു എനിക്കു വ്യക്ത്മായ ലക്ഷ്യവുമുണ്ടായിരുന്നു. ഒരു പ്രശസ്തരായവരുടെ അല്ലെങ്കിൽ ഏതു വ്യക്തിയുടെയും സ്വഭാവത്തിന്റെ ചെറിയ കാര്യം വരെ പിടിച്ചെടുക്കുവാൻ അവിടെ ജോലിചെയ്യുന്ന ഏറ്റവും താഴെയുള്ള ആളുകളോടു ഇടപഴകിയാൽ മതി.

താഴെയുള്ളവരോടുള്ള ഒരുവന്റെ സമീപനത്തെ അനുസരിച്ചായിരിക്കും അവന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്.…

Continue Reading »