പറക്കുവാൻ ശീലിപ്പിക്കാനാണ്... നിലംപരിചാകില്ല...
യെഹൂദന്മാരെ ഇനിയും റോമാ നഗരത്തിനാവശ്യമില്ലായെന്ന ക്ളൌദ്യൊസിന്റെ ഉത്തരവിനാൽ കെട്ടും കുടുക്കയുമൊക്കെ എടുത്തു ഇറ്റലിയിൽ നിന്നു മടങ്ങുകയാണ് ജൂതന്മാർ. ഒരു ജന്മം ഉണ്ടാക്കിയതൊക്കെ ഉപേക്ഷിച്ചു കൈയിലെടുക്കുവാൻ കഴിയുന്നതുമാത്രം എടുത്തു മടങ്ങുന്നതു പ്രവാസികളുടെ നിസ്സഹായതയാണ്. അക്വിലാസും ഭാര്യ പ്രിസ്കില്ലയെയും അങ്ങനെ നിസ്സഹായത പേറി മടങ്ങിയവരാണ്. ഇറ്റലിയുടെ സുഖലോലുപതയിൽ നിന്നും കൊരിന്തിൽ കൂടാരപ്പണിയിലേക്കു മാറ്റി പ്രതിഷ്ഠിക്കുമ്പോൾ സ്വപ്നേപി വിചാരിച്ചുണ്ടാവില്ല ലോകം കണ്ട ഏറ്റവും വലിയ മിഷനറി വര്യന്റെ കൂടെ ദൈവാരാജ്യവ്യാപനത്തിനായി കൈകോർക്കുവനായിരിക്കുമെന്ന്. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളായി വർത്തമാനകാല കഷ്ടതകൾ അനുഭവപ്പെടാമെങ്കിലും നമ്മുടെ വിശുദ്ധികരണത്തിനായും ദൈവാരാജ്യവ്യാപനത്തിനായും നമ്മെ നിയോഗിക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നു ദീർഘകാലശേഷമുള്ള മധുരസ്മരണകളുടെ അയവിറക്കിൽ കൂടി നമുക്കു മനസിലാകും. നിരവധി മിഷനറിമാരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു ക്രിസ്തുവിന്റെ സുവിശേഷവുമായി അയക്കുവാൻ…
Continue Reading »