ലക്ഷ്യം അകലെയല്ല

Posted on
24th Jan, 2022
| 0 Comments

വർണ്ണാഭവും, മോഹിപ്പിക്കുന്ന കാഴ്ചകളുമുള്ള പാതയിൽ കൂടെയാണ് നമ്മുടെയും യാത്ര. എനിക്കും അവ ലഭിക്കുവാൻ അർഹതയുണ്ടെന്ന വാദം നിരന്തരം കേൾക്കുന്ന മനസ്സിനെ ശാന്തമാക്കുവാൻ നാം പണിപ്പെടാറുണ്ട്. ഇവിടെയല്ല എന്റെ പൗരത്വം എന്ന ഉൾബോധമനസ്സിന്റെ വിങ്ങലിനെ പലപ്പോഴും നിസ്സാഹായനാക്കിയാണ് ത്രസിപ്പിക്കുന്ന കാഴ്ചകളുള്ള പാതകൾ നാം താണ്ടുന്നത്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാൻ കഴിയാതെ കൂടുതൽ കയ്യടക്കുവാനുള്ള വ്യഗ്രത ലക്ഷ്യത്തിലേക്കുള്ള യാത്ര ആയാസകരമാക്കുന്നു. ബദ്ധപ്പാടോടെ ഓടിയെടുക്കേണ്ട ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തന്മൂലം ദൂരം കൂടുന്നു. യേശുവിനെക്കുറിച്ചുള്ള ആഗ്രഹ സഫലീകരണം എന്നോ മറന്നതോ ഉപേക്ഷിച്ചതോ ആയ സമസ്യയായി തുടരുന്നു. കനൽ ശേഷിപ്പിക്കുന്നവർ തുലോം ഇല്ലെന്നുള്ള വാദമല്ല ഉന്നയിക്കപ്പെടുന്നത്. ഞാൻ മാത്രമേയുള്ളു എന്ന ചിന്തയിൽ നിന്നു ഏഴായിരത്തെ എണ്ണിപ്പറഞ്ഞു കാണിച്ചവന്റെ മുൻപിൽ വിലപ്പോകില്ലയെന്നുമറിയാം. എങ്കിലും…

Continue Reading »