ലക്ഷ്യം അകലെയല്ല

Posted on
24th Jan, 2022
| 0 Comments

വർണ്ണാഭവും, മോഹിപ്പിക്കുന്ന കാഴ്ചകളുമുള്ള പാതയിൽ കൂടെയാണ് നമ്മുടെയും യാത്ര. എനിക്കും അവ ലഭിക്കുവാൻ അർഹതയുണ്ടെന്ന വാദം നിരന്തരം കേൾക്കുന്ന മനസ്സിനെ ശാന്തമാക്കുവാൻ നാം പണിപ്പെടാറുണ്ട്. ഇവിടെയല്ല എന്റെ പൗരത്വം എന്ന ഉൾബോധമനസ്സിന്റെ വിങ്ങലിനെ പലപ്പോഴും നിസ്സാഹായനാക്കിയാണ് ത്രസിപ്പിക്കുന്ന കാഴ്ചകളുള്ള പാതകൾ നാം താണ്ടുന്നത്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാൻ കഴിയാതെ കൂടുതൽ കയ്യടക്കുവാനുള്ള വ്യഗ്രത ലക്ഷ്യത്തിലേക്കുള്ള യാത്ര ആയാസകരമാക്കുന്നു. ബദ്ധപ്പാടോടെ ഓടിയെടുക്കേണ്ട ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തന്മൂലം ദൂരം കൂടുന്നു. യേശുവിനെക്കുറിച്ചുള്ള ആഗ്രഹ സഫലീകരണം എന്നോ മറന്നതോ ഉപേക്ഷിച്ചതോ ആയ സമസ്യയായി തുടരുന്നു. കനൽ ശേഷിപ്പിക്കുന്നവർ തുലോം ഇല്ലെന്നുള്ള വാദമല്ല ഉന്നയിക്കപ്പെടുന്നത്. ഞാൻ മാത്രമേയുള്ളു എന്ന ചിന്തയിൽ നിന്നു ഏഴായിരത്തെ എണ്ണിപ്പറഞ്ഞു കാണിച്ചവന്റെ മുൻപിൽ വിലപ്പോകില്ലയെന്നുമറിയാം. എങ്കിലും ആ ശേഷിപ്പിന്റെ കനൽ ഊതിക്കത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ലക്ഷ്യത്തിനു ഒട്ടും യോഗ്യമല്ലാത്ത/ അനുകൂലമല്ലാത്ത ഒരു കാലഘട്ടത്തിലൂടെ ഉള്ള ഈ യാത്രയിൽ ജാഗ്രത ഏറെ ആവശ്യമായിരിക്കുന്നു. പാതയ്ക്ക് ഇരുവശമുള്ള മോഹം ജനിപ്പിക്കുന്നവയ്ക്കു കൂച്ചു വിലങ്ങിടാം. ആഗ്രഹ സഫലീകരണത്തിനു മോറൊട്ടോറിയം കല്പിക്കാം. ഇനിയും ഒരു സ്വല്പയാത്രയ്ക്ക് ശേഷം യേശുവിനെ നേരിൽ കാണുവാൻ പോകുന്നുവെന്നു മനസ്സിനെ പഠിപ്പിക്കാം. ഭാരങ്ങൾ കൂടുന്നതു കൊണ്ടു യാത്രയിൽ ചുമടുകൾ ഒഴിവാക്കാം. 
 "ആകെയല്പ നേരം മാത്രം
 എന്റെ യാത്ര തീരുവാൻ
 യേശുവേ നിനക്കു സ്തോത്രം
 വേഗം നിന്നെ കാണും ഞാൻ."

പ്രാണനാഥനുമായുള്ള സമാഗമനത്തിനു പുതുവെളിച്ചം പകരുന്നതാകട്ടെ പുതുവർഷ പുലരികൾ... 
സർവ്വർക്കും പുതിയ വർഷം സമാധാനത്തിന്റേതെന്നു ആശംസിക്കുന്നു.

<< Back to Articles Discuss this post

0 Responses to "ലക്ഷ്യം അകലെയല്ല"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image