അഹവാ
അഹവാ എന്നാൽ സ്‌നേഹം എന്നാണ്. നാം മനസ്സിലാക്കിയിരിക്കുന്ന നമ്മുടെ ഉള്ളിൽ വികാരമായി പരിണമിക്കുന്ന ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നു നിരന്തരം മൊഴിയുന്ന ഇങ്ങോട്ടു തന്നാൽ വേണേൽ ഞാനും അങ്ങോട്ടു തരാമെന്നു പറയാതെ പറയുന്ന നമ്മുടെ അർത്ഥതലങ്ങളുടെ പേര്. അതിനു അഹവാ എന്ന് വിളിക്കാം. ഇപ്പോൾ എസ്രാ ശാസ്ത്രിയും കൂട്ടരും നിൽക്കുന്നതും അഹവായിലേക്കുള്ള ആറ്റിൻ തീരത്താണ്. അവിടെ ഒരു മൂന്നുദിവസത്തെ ഉപവാസവും പ്രാർത്ഥനയും ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ക്രമീകരിക്കപ്പെട്ട ഉപവാസപ്രാർത്ഥനയുടെ ലക്ഷ്യം സുഖയാത്രയാണ്. സംരക്ഷണമാണ്. കുഞ്ഞുകുട്ടികളുടെ ഭാവി സുരക്ഷിതത്വം ആണ്. പലപ്പോഴും ലൗകിക സുഖങ്ങളെക്കാൾ പ്രാധാന്യം ആത്മിക കാര്യത്തിനാണെന്നു വിവക്ഷിക്കുന്നവർ പോലും കുഞ്ഞുകുട്ടികളുടെ കാര്യം വരുമ്പോൾ കോംപ്രമൈസിനു തയ്യാറാവുന്നു. ആത്മികരെന്ന വെള്ളകുപ്പായത്തിനു അടിയിൽ മോഹങ്ങളുടെ ഒരു വസ്ത്രം ആരും കാണാതെ ഒളിപ്പിക്കുന്നു. എന്നാൽ അഹവായിൽ നിന്നു വ്യത്യസ്ഥമായി അഗപ്പേ പ്രാഥമികമായി ഒരു വികാരമല്ല, അതൊരു പ്രവർത്തനമാണ് . ഇതു വ്യവ വ്യവസ്ഥാദിഷ്ഠിതമായ ഒന്നല്ല. ചെയ്തിട്ടു തിരിച്ചു കൊടുക്കുന്നതോ ന്യൂട്ടന്റെ ലോ പോലെ പ്രതിപ്രവർത്തനമോ അല്ല. പറ്റിക്കപ്പെടുന്നു എന്നു കാണുമ്പോളും കബളിപ്പിക്കപ്പെടുന്നുവെന്നു തിരിച്ചറിയുമ്പോഴും വികാരാധിഷ്ഠിതമല്ലാതെ പരിവർത്തിക്കപ്പെടുന്ന ഒന്നാണ്, ഇതു തേടിയലഞ്ഞാൽ നിരാശയാവും ഫലം. കാൽവരിയുടെ മുകളിൽ കൈകൾ വിരിച്ചു നിൽക്കുന്നിടത്തു മാത്രം കാണാവുന്ന നഗ്നസത്യം. നാം ചെയ്തുവരുന്നതുപോലെ നമ്മുടെ ഇഷ്ടക്കാർ ചെയ്യുമ്പോൾ മൂടിവെക്കുന്നതും ഇഷ്ടക്കാരല്ലാത്തപ്പോൾ അതെ അകൃത്യം നമുക്കു സഹിക്കാതിരിക്കുന്നതും 'അഹവാ' യുടെ അർത്ഥതലങ്ങളാണ്.
0 Responses to "അഹവാ"
Leave a Comment