എന്റെ നീതി പ്രവർത്തികൾ 

Posted on
14th Mar, 2024
| 0 Comments

രണ്ടു ദിർഹം ആണ് ഒരു ഫ്രഷ് മിൽക്ക് ചായക്ക്. ഉഴുന്നു വടയ്ക്കു ഒന്നര ദിർഹവും. ഞാൻ ഒരു ഉഴുന്നു വട കൂടി പറയും. എങ്കിലേ ചായക്കു രുചി കൂടുകയുള്ളൂ. ഇപ്പോൾ എനിക്ക് ഹാബിറ്റ് ആയിട്ടുണ്ട് ഒരു നാലു മണി ചായ. തണുപ്പുള്ള കാലാവസ്ഥയായതു കൊണ്ടു രുചിയേറും. അതും റോഡിൽ നിന്നു കുടിക്കുമ്പോൾ ഗൃഹാതുരത്വം ഇന്നലകളെ ഓർപ്പിക്കും. ഇന്നലെ ഞാൻ ഒന്നു മാറ്റിപിടിച്ചു ഒരു സുഖിയൻ ആണ് പറഞ്ഞത്. സുഖിയന് നിങ്ങളുടെ നാട്ടിലെന്താണ് പേര് എന്നെനിക്കറിയില്ല. പയറു നിറച്ച മധുരമുള്ള മഞ്ഞ നിറമുള്ള പലഹാരം. എന്റെ മുൻപിൽ ബഹളം വച്ച് പറന്ന് വന്നിരുന്ന കിളികൾക്കു ഞാൻ കുറച്ചു കൊടുത്തുകൊണ്ട് ഞാനും തീറ്റ ആരംഭിച്ചു. സുഖിയൻ…
Continue Reading »