പുതിയ ദിനം യേശുവിനോടൊപ്പം-1

Posted on
30th May, 2018
| 0 Comments

ദൈവമുമ്പാകെ ന്യായമല്ലാത്തതു ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് ആരായാലും അതു ജീവിതപങ്കാളിയാകട്ടെ , ബിസിനസ് പങ്കാളിയാകട്ടെ, ജോലിയിലെയും സഭയിലെയും നേതൃത്വമാകട്ടെ, ജഡികസുഖങ്ങളാകട്ടെ, കണ്ണിന്റെ മോഹങ്ങളാകട്ടെ, ജീവനത്തിന്റെ പ്രതാപവുമാകട്ടെ എന്തായാലും, ആരായാലും ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുൻപാകെ ന്യായമല്ല എന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാകട്ടെ ! പാപത്തോടു "NO" പറയുവാനുള്ള ധൈര്യം സംഭരിക്കു പരിശുധാത്മാവിനാൽ... പാപം ചെയ്യുന്നതിനു മുൻപ് യേശുവിന്റെ മുഖത്തേക്കു ശ്രെദ്ധിക്കു ... തീരുമാനിക്കൂ ... "പുതിയ ദിനം യേശുവിനോടൊപ്പം"....

Continue Reading »

പുതിയ ദിനം യേശുവിനോടൊപ്പം

Posted on
29th May, 2018
| 0 Comments

പുതിയ ദിനം യേശുവിനോടൊപ്പം !
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? 
രണ്ടു ചോദ്യങ്ങൾ ?
അപ്പോൾ  ജീവനു സർവ്വ ലോകത്തേക്കാളും വിലയുണ്ടെന്നാണോ പറഞ്ഞു വരുന്നത് ?
സർവ്വലോകവും നേടുവാനായി നഷ്ടപ്പെടുത്തിയ ജീവൻ വീണ്ടുകൊള്ളുവാനായി നേടിയ സർവ്വ ലോകവും മറുവിലയായി നൽകിയാലും ലഭിക്കുകയില്ല എന്നാണോ പറയുന്നത് ?
തുലാസിൽ ജീവനും സർവ്വലോകവും കൂടെ തൂക്കിയാൽ ജീവന്റെ തട്ടി താണിരിക്കും... സർവ്വലോകത്തിന്റെയും വിലകൂടെ കൂട്ടിയാലും കൂടുന്നതല്ല മനുഷ്യ ജീവൻ... ചിന്തിക്കു...സംരക്ഷിക്കൂ...പാപം വിട്ടോടു...നക്ഷ്ടപെടുത്തിയ ജീവനു മറുവിലയായി നേടിയ പണത്തിനോ, പാപത്തിന്റെ താൽക്കാലിക സുഖങ്ങൾക്കോ, സർവ്വലോകത്തിനോ സാധ്യമല്ല ....

Continue Reading »

നമ്മുടെ  നീതിപ്രവർത്തികൾ

Posted on
29th May, 2018
| 0 Comments

എന്തുകൊണ്ട് നമ്മുടെ നീതി മനുഷ്യരുടെ മുൻപിൽ ചെയ്യാതിരിക്കുവാൻ  സൂക്ഷിക്കണം? കാരണം എന്ത് ? മുൻകരുതൽ എന്ത്?

ഒന്നാമത് നമ്മുടെ നീതി പ്രവർത്തികൾ എല്ലാം താന്നെ ദൈവത്തിന്റെ മുൻപാകെ കറ പുരണ്ട തുണി പോലെയാണ്. നാം ചെയ്യുന്ന നീതിയായിട്ടു കൂടി / അല്ലെങ്കിൽ നാം സമ്പാദിച്ചത് , നമുക്ക്  ഭാവിയിൽ ഉപയോഗപ്രദമായിത്തീരേണ്ട സംഗതിയാണ്  നാം കൊടുക്കുന്നതെന്ന്  നാം ഓർക്കേണം . അതിൽപോലും  careful ആയിരിക്കേണം  എന്നു കർത്താവു  നമ്മെ ഓർമ്മപ്പെടുത്തുന്നു .

നിങ്ങൾ ചെയ്യുന്ന നീതി പ്രവർത്തികളിൽ ജാഗ്രത പുലർത്തുന്നില്ല എങ്കിൽ ,മറ്റാരും കാണുന്നില്ല എന്നു ഉറപ്പു വരുത്തുന്നില്ലായെങ്കിൽ അത് സ്വർഗ്ഗീയ പിതാവിന്നു പ്രസാദകരമല്ല .പ്രസാദമല്ലാത്ത  പ്രവർത്തിക്കു സ്വർഗീയപിതാവിന്റെ  പക്കൽനിന്നു പ്രതിഫലവുമില്ല…

Continue Reading »

Previous Posts