തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം
തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം രണ്ടു പകുതികളുടേതാണ്. യോജിക്കാത്ത രണ്ടു പകുതികൾ. ദൈവത്തെ തന്റെ മഹത്വത്തിനൊത്തവണ്ണം സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് ആദ്യത്തെ പകുതി. എന്നാൽ രണ്ടാം പകുതി കുറച്ചു സങ്കീർണ്ണം നിറഞ്ഞതാണ്. മുന്നറിയിപ്പാണ്. സുഗമമായി യാത്ര ചെയ്ത ഒരു പാതയിൽ പെട്ടെന്നു മുന്നറിയിപ്പിന്റെ ബോർഡുകൾ തെളിഞ്ഞു നിൽക്കുന്നു. ഒന്നിലേറെ സൂചകങ്ങൾ വഴിയോരങ്ങളിൽ പ്രത്യക്ഷമാകുന്നു. ഒന്നുകിൽ അവഗണിച്ചു മുൻപോട്ടു പോകാം അല്ലെങ്കിൽ ജാഗ്രത പുലർത്താം. സൂചകങ്ങൾ അധികൃതർക്കു സ്ഥാപിക്കുവാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ടാകും. അവരുടെ ഇന്നലകളിലെ പരിചയമാകാം. കൂടുതൽ പേർ ഇനിയും തിരിച്ചറിവുള്ള ബോധ്യമുള്ള ആ അപകടത്തിൽ പെടാതിരിക്കുവാനുള്ള നിതാന്ത ജാഗ്രതയാകാം.
യിസ്രായേൽ നാൽപ്പതു വർഷം മരുഭൂമിയിൽ കൂടി യാത്ര ചെയ്തത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതിയെന്ന പേരിലായിരുന്നുവെങ്കിലും ആ…