അഹവാ

Posted on
27th Jan, 2025
| 0 Comments

അഹവാ എന്നാൽ സ്‌നേഹം എന്നാണ്. നാം മനസ്സിലാക്കിയിരിക്കുന്ന നമ്മുടെ ഉള്ളിൽ വികാരമായി പരിണമിക്കുന്ന ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നു നിരന്തരം മൊഴിയുന്ന ഇങ്ങോട്ടു തന്നാൽ വേണേൽ ഞാനും അങ്ങോട്ടു തരാമെന്നു പറയാതെ പറയുന്ന നമ്മുടെ അർത്ഥതലങ്ങളുടെ പേര്. അതിനു അഹവാ എന്ന് വിളിക്കാം. ഇപ്പോൾ എസ്രാ ശാസ്ത്രിയും കൂട്ടരും നിൽക്കുന്നതും അഹവായിലേക്കുള്ള ആറ്റിൻ തീരത്താണ്. അവിടെ ഒരു മൂന്നുദിവസത്തെ ഉപവാസവും പ്രാർത്ഥനയും ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ക്രമീകരിക്കപ്പെട്ട ഉപവാസപ്രാർത്ഥനയുടെ ലക്ഷ്യം സുഖയാത്രയാണ്. സംരക്ഷണമാണ്. കുഞ്ഞുകുട്ടികളുടെ ഭാവി സുരക്ഷിതത്വം ആണ്. പലപ്പോഴും ലൗകിക സുഖങ്ങളെക്കാൾ പ്രാധാന്യം ആത്മിക കാര്യത്തിനാണെന്നു വിവക്ഷിക്കുന്നവർ പോലും കുഞ്ഞുകുട്ടികളുടെ കാര്യം വരുമ്പോൾ കോംപ്രമൈസിനു തയ്യാറാവുന്നു. ആത്മികരെന്ന വെള്ളകുപ്പായത്തിനു അടിയിൽ മോഹങ്ങളുടെ ഒരു വസ്ത്രം ആരും…

Continue Reading »

പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു.

Posted on
27th Jan, 2025
| 0 Comments

പ്രായം രേഖപ്പെടുത്തിയിട്ടില്ല...പേരും... ഗോത്രവും രേഖപ്പെടുത്തിയിട്ടില്ല ... വംശവും... യിസ്രായേൽ ദേശത്തു എവിടെയോ ഉള്ള അടിമപ്പെണ്ണാണ്... നയമാന്റെ ഭാര്യയുടെ ശുശ്രൂഷക്കാരിയാണ്... പക്ഷേ അവൾ കള്ളം പറയാത്തവളായിരുന്നു...  പത്തു താലന്തു വെള്ളിയും  ആറായിരം ശേക്കെൽ പൊന്നും  പത്തുകൂട്ടം വസ്ത്രവും ഇവയെല്ലാമായി നയമാൻ തന്റെ സൗഖ്യത്തിനായി പുറപ്പെടണമെങ്കിൽ അവളുടെ വാക്കു "ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല" എന്നുമായിരിക്കും. അതിൽ അധികമായതു ദുഷ്ടനിൽ നിന്നുമാകയാൽ അവളുടെ വാക്കുകളും പ്രവർത്തിയും ശോധന ചെയ്തു ഉറപ്പുവരുത്തിയതിനുശേഷമാകും ഭർത്താവിനോടു കാര്യങ്ങൾ ഭാര്യ അവതരിപ്പിച്ചിട്ടുണ്ടാകുക.   പണത്തിനു തന്നെ വിലയ്ക്കു വാങ്ങാൻ കഴിയില്ലായെന്നു എലീശാ...  ശുശ്രൂഷാ മുഖത്തുണ്ടെങ്കിലും മോഹങ്ങളുടെ ഒരു ശേഷിപ്പു ഹൃദയത്തിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നു ഗേഹസി... യജമാനനുണ്ടായ മാനവും യഥാർത്ഥ ദൈവത്തെ കണ്ടെത്തുവാനുള്ള…

Continue Reading »

കർത്താവ് നമ്മളെ മിസ് ചെയ്യുന്നുണ്ടോ ?

Posted on
27th Jan, 2025
| 0 Comments

നമ്മുടെ വേണ്ടപ്പെട്ടവരിൽ നിന്നു വല്ലപ്പോഴുമെങ്കിലും കേൾക്കാറുള്ള ഒരു വാചകമല്ലേ ഞാൻ  നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് ? വെറുതെ ഒന്നു കിടന്നിട്ടു എണീറ്റു ബൈബിൾ വായിക്കാൻ എടുത്തപ്പോൾ കേട്ട കർത്താവിന്റെ ശബ്‌ദമാണ്. രാവിലെ തുടർവായനാഭാഗത്തു നിന്ന് ആ ശബ്‌ദം രാവിലെ ഒന്ന് മിന്നി പോയിരുന്നു. പക്ഷേ അത് അത്ര കാര്യമായി എടുത്തില്ല. കിടക്കുമ്പോഴും മറ്റു പല കാര്യങ്ങൾ ചെയ്യുമ്പോഴും ആ നേർത്ത ശബ്‌ദം വിങ്ങലായി മനസ്സിലുണ്ടായിരുന്നു. വായനാഭാഗത്തു നിന്നും എന്നെ ഉലച്ച വാക്യം ഇതാണ് "നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുത് ". നാം വിചാരിച്ചാൽ വ്യർത്ഥമാക്കി കളയുവാൻ കഴിയുന്നതാണു നമുക്കു ലഭിച്ച ദൈവകൃപ... ഈ കൃപ എന്തിനു വേണ്ടിയായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ്…

Continue Reading »