ഏകദേശം പത്തു വർഷത്തിനുള്ളിൽ താഴെയുള്ള ദാമ്പത്യ ജീവിതം. മോവാബ്യാ സ്ത്രീകളായ ഓർപ്പയുടെയും രൂത്തിന്റെയും ഭർത്താക്കന്മാർ ഇരുവരും മരിച്ചു. ഏൽക്കാനയെന്ന യെഹൂദന്റെ വീട്ടിൽ മൂന്നു വിധവമാർ മാത്രം ശേഷിച്ചു. നികത്താനാവാത്ത നഷ്ട്ടങ്ങൾ സംഭവിച്ച നൊവൊമി യെഹൂദാദേശത്തേക്കു മടങ്ങി പോകുവാൻ തീരുമാനിച്ചു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു. നൊവൊമിയുടെ നിർബന്ധത്തിനു രൂത്തു ചെവികൊടുത്തില്ല. അവൾ അമ്മാവിയമ്മയെ ചുറ്റിപറ്റി നിന്നു. യെഹൂദാദേശത്തിലേക്കുള്ള മടക്കയാത്രയുടെ ദിവസം അടുക്കുന്തോറും നൊവൊമിയുടെ നിർബന്ധം കൂടി വന്നു. രൂത്തിനു സഹികെട്ടു... മോവാബ്യാ സ്ത്രീയായ രൂത്ത് അവസാനം ഇങ്ങനെ പറഞ്ഞു "നീ പോകുന്നിടത്തു ഞാനും പോരും; നീ പാർക്കുന്നിടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം" രൂത്ത് അതുകൊണ്ടും അവസാനിപ്പിച്ചില്ല അവൾ സേവിച്ചുവന്ന…
Continue Reading »
"മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ"
സ്വാർത്ഥതയും അസഹിഷ്ണതയും കൊണ്ടു മൂടിയിരിക്കുന്ന ഈ അന്ത്യകാലഘട്ടത്തിൽ യേശുകർത്താവിന്റെ മനോഹരമായ പ്രശ്നപരിഹാര ഉപതിയാണിത്. ഒരു ചെറിയ പ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുവാൻ ഈ കാലഘട്ടത്തിനു കഴിയാതെയാകുന്നു. സഹിഷ്ണതയില്ലായ്മ കൂടെപ്പിറപ്പായിരിക്കുന്നു.സഹിഷ്ണതയില്ലാത്ത മാതാപിതാക്കൾക്കു ബഹുമാനിക്കുവാൻ അറിയാത്ത സന്തതികൾ പിറവിയെടുക്കുന്നു. മെട്രോകളിൽ, ട്രെയിനുകളിൽ, ബസുകളിൽ, ഹോസ്പിറ്റലുകളിൽ, ജോലിസ്ഥാപനങ്ങളിൽ ഒരിടത്തും മുതിർന്നവരെയോ, ആലംബഹീനരെയോ ബഹുമാനിക്കുകയോ സഹായിക്കുകയോ ചെയ്യുവാൻ വഹിയാതെവണ്ണം തങ്ങളിലേക്കു മാത്രം ചുരുങ്ങുന്നവരായി സമൂഹം മാറിപ്പോയിരിക്കുന്നു. ഒരു മൊബൈൽ ഫോണും ഞാനും ഉണ്ടെങ്കിൽ ഞാൻ മാത്രം ഉള്ള ലോകം സൃഷ്ട്ടിച്ചു അതിലെ രാജാവായി ഞാൻ വാഴുന്നു. ചുറ്റിനും നിൽക്കുന്നവർക്കു എന്തു സംഭവിക്കുന്നുവെന്നോ ചുറ്റിലും നടക്കുന്നതു എന്താണന്നോ…
Continue Reading »
പ്രവർത്തിയില്ലാത്ത സഭയെയാണ് ഏവർക്കും ഇഷ്ട്ടം. പുറത്തുള്ളവർക്കും, അകത്തുള്ളവർക്കും, വിരോധികൾക്കും, പിശാചിനും... ക്രൈസ്തവൻ എന്ന നാമധേയം ലഭിച്ചു കഴിഞ്ഞാൽ, ജീവിക്കുവാനുള്ള ചുറ്റുപാടായാൽ, പണം അധികമായി കൈകളിലെത്തിയാൽ, പിന്നെ ആത്മാക്കളുടെ രക്ഷയെക്കാൾ, സമ്പാദിച്ച സ്ഥാവരജംഗമ വസ്തുക്കൾ സൂക്ഷിക്കുക എന്നതായിരിക്കും പ്രധാന ലക്‌ഷ്യം. കഷ്ടിച്ചു കടന്നു പോകുന്ന ഒരു പ്രസ്ഥാനത്തിന്റെയോ, സഭയുടെയോ ഭരണസാരഥ്യം വഹിക്കുവാൻ ആളുകൾക്ക് ഉത്സാഹമായിരിക്കും. ഇങ്ങനെയുള്ള നേതൃത്വത്തെ ജനം അറിയും, ബഹുമാനിക്കും...
ഏതു സാഹചര്യത്തിലും സുവിശേഷികരണമാണ് സഭയുടെ ആത്യന്തിക ലക്‌ഷ്യം. അതിനായിട്ടായിരിക്കണം നമ്മുടെ വിഭവങ്ങളുടെ സിംഹഭാഗവും വിനിയോഗിക്കേണ്ടത്. ദയനീയമെന്നു പറയട്ടെ ഒട്ടു മിക്കവരും നേരെ വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്. സുഖങ്ങളും, ചുറ്റുപാടുകളും വർധിക്കുന്നത് മുഖാന്തിരം ഉണ്ടാകുന്ന വലിയൊരു പ്രതിസന്ധി, ഭയത്തെ ജനിപ്പിക്കുകയും…
Continue Reading »