പാപത്തോടു പോരാടുന്നതിൽ നിങ്ങൾ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല" (എബ്രായർ 12:4)
പാപം പ്രലോഭനവുമായി, ആഗ്രഹവുമായി അടുക്കുമ്പോൾ ഏതറ്റം വരെ എതിർത്തു നിൽക്കാം. ഏതു വരെയാണ് പാപവും ഞാനും തമ്മിലുള്ള അതിർവരമ്പ്. എപ്പോൾ എനിക്ക് ആ അതിർ കടന്നു പോകാം.അശ്രദ്ധയോടുള്ള ഓരോ നിമിഷവും പാപത്തിൽ അകപെടുവാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. വളരെ കരുതലോടെയല്ല ചുവടുകളെ പെറുക്കി വയ്ക്കുന്നതെങ്കിൽ അബദ്ധജഡിലമാകും കാര്യങ്ങൾ. നമ്മുടെ വീഴ്ചകൾ ഒരു പക്ഷെ ദൈവം ക്ഷമിച്ചു തരുമായിരിക്കും.(ആർക്കറിയാം) എങ്കിലും നാം നഷ്ടമാക്കുന്നതു ക്രിസ്തുവിലെ സന്തോഷവും സുവിശേഷികരണത്തിലെ സാധ്യതകളുമാണ്. മനുഷ്യരോടും ദൈവത്തോടും നിരപ്പു പ്രാപിക്കുവാനുള്ള കാലതാമസം നമ്മുടെ സാധ്യതകൾക്കു കോട്ടം സംഭവിപ്പിക്കുന്നതാണ്.പലപ്പോഴും പാപത്തോടുള്ള പോരാട്ടങ്ങൾ പാതിവഴിയിൽ നാം ഉപേക്ഷിക്കുന്നു. ബലഹീനതയിൽ ദൈവം തുണനിന്നില്ലായെന്നു…
Continue Reading »
നിലനിൽക്കുന്ന നഗരം
ഒരു യാത്ര കുറുപ്പാണിത്...ചില പട്ടണങ്ങളും ഗ്രാമങ്ങളും സന്ദർശിച്ചതിന്റെ യാത്രാകുറിപ്പ്…
അധികം വീതിയില്ലാത്ത റോഡിലൂടെയാണ് നഗര കവാടത്തിലേക്കു ഞങ്ങൾ പ്രവേശിച്ചത്... റോഡിൽ അങ്ങിങ്ങായി സ്‌ഥാപിച്ചിരുന്ന ചൂണ്ടു പലകകൾ ശരിയായ ദിശയിലേക്കു വാഹനം ഓടിക്കുവാൻ ഡ്രൈവറെ സഹായിച്ചു... യാത്രാ ക്ഷീണമകറ്റാനും കാൽ ഒന്നു നിവർത്തുവാനുമായി പാടത്തിനു സമീപമുള്ള ചെറിയ ഒരു ചായക്കടയുടെ സമീപം ഞങ്ങൾ വാഹനം ഒതുക്കി... ചായ കുടിക്കുന്നതിനിടയിൽ എന്റെ ഗൂഡമായ ലക്ഷ്യം ഈ പട്ടണത്തെക്കുറിച്ചും അതിലെ നിവാസികളെ കുറിച്ചുമുള്ള കാര്യങ്ങൾ ചോദിച്ചുറിയുക കൂടിയായിരുന്നു. മെല്ലെ ചൂടു ചായ ഊതുന്നതിനിടയിൽ ഞാൻ ചായ അടിക്കുന്നയാളോടു ചോദിച്ചു. (ചായ അടിക്കുവാൻ പ്രത്യകിച്ച് വേറെ പണിക്കാരനൊന്നുമില്ല അദ്ദേഹം തന്നെയാണ് മുതലാളിയും തൊഴിലാളിയും)…
Continue Reading »
ന്യായാധിപ സംഘത്തിനു മുൻപിൽ വച്ച് ഒരേയൊരു പ്രസംഗം ആരുടേയും മുഖം നോക്കിയില്ല. സ്വന്തം പ്രാണൻ ഇവിടെ അവസാനിക്കുന്നു എന്നറിഞ്ഞിട്ടും പ്രസംഗം അവസാനിപ്പിച്ചില്ല. "മറ്റൊരുത്തനിലും രക്ഷയില്ല, രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ വേറൊരു നാമവുമില്ല" എന്നു അർത്ഥശങ്കക്കിടയില്ലാതെ വിളിച്ചു പറയുവാൻ ആർജ്ജവം കാട്ടിയ പുതിയ നിയമ സഭയുടെ ആദ്യ രക്തസാക്ഷി. "സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും കാണുന്ന സ്തെഫനോസിനെ " അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽ കൂടി നാം വായിക്കുന്നു യൗവന പ്രായത്തിൽ തന്നെ ക്രിസ്‌തുവിന്റെ വെളിച്ചമായി നിന്ന് തന്റെ പ്രാണനെ വിലയേറിയതായി എണ്ണാത്ത ദൈവം കൊടുത്ത ശുശ്രുഷ തികച്ച ക്രിസ്തു ശിഷ്യൻ.
പ്രിയമുള്ളവരേ, നാം പലപ്പോഴും സുവിശേഷം അറിയിക്കുന്നതിന് പല മുട്ടാതർക്കവും പറയാറുണ്ട്. ഒരു…
Continue Reading »
Newer Posts