നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു
മനുഷ്യരുടെ പൊതുവെയുള്ള പ്രത്യേകതയാണ് എത്ര ബലഹീനരായാലും മറ്റുള്ളവരെ ആശ്രയിക്കരുതെന്നുള്ള അഭിമാന ബോധം. അതുകൊണ്ടാണ് നമ്മുടെ എത്ര വലിയ പ്രതിസന്ധിയിലും മറ്റുള്ളവരെ അറിയിക്കാതെ സ്വയമായി പരിഹരിക്കുവാൻ നാം അക്ഷീണം പ്രയത്നിക്കുന്നത്. എന്നാൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമ്പോൾ സഹായത്തിനായി ആരും ഇല്ലാതെ മുൻപോട്ടു പോകുവാൻ കഴിയില്ലായെന്നുള്ള തിരിച്ചറിവിൽ ആണ് നാം ആശ്രയിക്കുവാൻ കഴിയുന്നൊരിടം തേടുന്നത്. അത് നിസ്സഹായതയുടെ പാരമ്യത്തിൽ മാത്രം ആയിരിക്കും. ഈ നിസ്സഹായത നമ്മെ കരച്ചിലിന്റെ വക്കോളം എത്തിക്കും. ഹൃദയം തകർക്കപ്പെടും. സഹായിക്കുവാൻ കഴിയുന്ന ഇടത്തേക്കു അഭിമാനക്ഷതമെല്ലാം മറന്നു നാം തിടുക്കത്തിൽ എത്തപ്പെടും.
വെളിച്ചത്തിന്റെ ലാഞ്ചന ലവലേശമില്ലാത്ത സെബൂലൂന്റേയും നഫ്താലിയുടെയും അതിരുകളിൽ ഈ നിസ്സഹായത നാം കണ്ടെത്തുന്നുണ്ട്. ഇവിടെയാണ് യിസ്രായേലിന്റെ എക്കാലത്തെയും വലിയ…