ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം
കുറച്ചുനാൾ മുൻപു ജോലിക്കു പോകുവാൻ ഇറങ്ങുന്നതിനു മുൻപു പ്രാർത്ഥിച്ചപ്പോൾ കർത്താവിനോട് ഇങ്ങനെ പറഞ്ഞു 'കർത്താവെ, എനിക്കു കുറച്ചുക്കൂടെ നല്ലൊരു ഹൃദയം നൽകണമേ, കുറച്ചുകൂടെ നല്ലൊരു മനസ്സിനുടമയായി ഞാൻ തീർന്നാൽ എനിക്കു നല്ലവനായി ജീവിക്കാമല്ലോ'... പെട്ടെന്ന് തന്നെ ഞാൻ ആ പ്രാർത്ഥന തിരുത്തി. കുറച്ചുകൂടെ നല്ല ഒരു ഹൃദയം ആയാലും കുറച്ചുകൂടെ നല്ല മനസ്സ് ലഭിച്ചാലും കുറച്ചുക്കൂടെ നല്ലൊരു ഷിബു മാത്രമേ ഉണ്ടാകുകയുള്ളൂ. ഞാൻ എത്ര നല്ലതായാലും അവസാനം കുറച്ചുപേരോടു ക്ഷമിക്കുവാൻ കഴിഞ്ഞേക്കാം. അതും എനിക്കു നൊമ്പരം തരാത്ത തെറ്റുകൾക്കും ഛേദം വരുത്താത്ത മുറിവുകൾക്കും ഞാൻ മാപ്പുകൊടുത്തേക്കാം. എന്നെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുവാൻ കഴിഞ്ഞേക്കാം... അത് കൊണ്ടു ഞാൻ തൃപ്തിപ്പെടുകയും അവസാനം ഞാൻ മറ്റുള്ളവരെക്കാൾ കേമനെന്നു…
Continue Reading »