ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം
കുറച്ചുനാൾ മുൻപു ജോലിക്കു പോകുവാൻ ഇറങ്ങുന്നതിനു മുൻപു പ്രാർത്ഥിച്ചപ്പോൾ കർത്താവിനോട് ഇങ്ങനെ പറഞ്ഞു 'കർത്താവെ, എനിക്കു കുറച്ചുക്കൂടെ നല്ലൊരു ഹൃദയം നൽകണമേ, കുറച്ചുകൂടെ നല്ലൊരു മനസ്സിനുടമയായി ഞാൻ തീർന്നാൽ എനിക്കു നല്ലവനായി ജീവിക്കാമല്ലോ'... പെട്ടെന്ന് തന്നെ ഞാൻ ആ പ്രാർത്ഥന തിരുത്തി. കുറച്ചുകൂടെ നല്ല ഒരു ഹൃദയം ആയാലും കുറച്ചുകൂടെ നല്ല മനസ്സ് ലഭിച്ചാലും കുറച്ചുക്കൂടെ നല്ലൊരു ഷിബു മാത്രമേ ഉണ്ടാകുകയുള്ളൂ. ഞാൻ എത്ര നല്ലതായാലും അവസാനം കുറച്ചുപേരോടു ക്ഷമിക്കുവാൻ കഴിഞ്ഞേക്കാം. അതും എനിക്കു നൊമ്പരം തരാത്ത തെറ്റുകൾക്കും ഛേദം വരുത്താത്ത മുറിവുകൾക്കും ഞാൻ മാപ്പുകൊടുത്തേക്കാം. എന്നെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുവാൻ കഴിഞ്ഞേക്കാം... അത് കൊണ്ടു ഞാൻ തൃപ്തിപ്പെടുകയും അവസാനം ഞാൻ മറ്റുള്ളവരെക്കാൾ കേമനെന്നു കണ്ടു നിഗളത്തിലേക്കു മാറ്റപ്പെടാം. ഇതാണ് എന്റെ ഹൃദയവും മനസ്സും കുറച്ചുക്കൂടെ നല്ലതായാലുള്ള അന്ത്യം.
ഞാനിന്നു ജോലികഴിഞ്ഞു മെട്രോയിൽ മടങ്ങുമ്പോൾ യോഹാന്നാൻ എഴുതിയ സുവിശേഷം ഒന്നാം അദ്ധ്യായം വായിക്കുകയായിരുന്നു. ഒൻപതാമത്തെ വാക്യം കഴിഞ്ഞു മുൻപോട്ടു പോകുവാൻ കുറച്ചേറെ ഞാൻ ശ്രമിച്ചു നോക്കി. ആ വാക്യം ഇങ്ങനെയാണ് " ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം"
എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയായിരുന്നു. കുറച്ചുക്കൂടെ നല്ല ഒരു എന്നെയല്ല ലോകം കാണേണ്ടത് പ്രത്യുതാ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചത്തെ ആണ് കാണേണ്ടത്....
നാം പലപ്പോഴും വിശ്വാസം കണ്ടെത്തുന്നത് ഭൗതികമായ നന്മ ലഭിക്കുവാനുള്ള ഉപാധിയായിട്ടാണ്. യഥാർത്ഥ വിശ്വാസം പ്രതിഭലിപ്പിക്കേണ്ടത് എന്നെ പോലെ ഒരുവനെ ഇരുട്ടു മാത്രം ഉള്ളിലുണ്ടായിരുന്ന ഒരുവനെ പ്രകാശിപ്പിക്കുവാൻ ഈ സത്യവെളിച്ചത്തിനു കഴിയുമെന്ന് വിശ്വസിക്കുമ്പോഴാണ്. ഈ വിശ്വാസമാണ് സുവിശേഷികരണമായി മാറ്റപ്പെടുന്നത്.
എത്ര ഇരുട്ടിൽ കഴിയുന്നവരെയും പ്രകാശിപ്പിക്കുവാൻ ഈ സത്യ വെളിച്ചത്തിനു കഴിയും.
സെബുലൻ, നഫ്താലി, കടൽക്കര, യോർദ്ധനക്കര, ജാതികളുടെ ഗലീല, ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന വലിയ കൂട്ടം... മരണം മാത്രം മുൻപിൽ കണ്ടവർ... മരണത്തിന്റെ ദേശം , മരണത്തിന്റെ നിഴൽ വീണവർ
ഈ സത്യവെളിച്ചം കടന്നു വന്ന എല്ലായിടവും പ്രകാശിച്ചു.
സഹോദരങ്ങളെ, ദൈവത്തിനു മാത്രം ചെയ്യുവാൻ കഴിയുന്നതും മനുഷ്യരാൽ അസാധ്യമായതുമായ കാര്യമാണ് ഇരുട്ടിലായിരിക്കുന്ന മനുഷ്യനെ രക്ഷയിലേക്കു നയിക്കുക എന്നുള്ളത്.
ഏതു മനുഷ്യനെയും പ്രകാശിപ്പിക്കും ഈ സത്യ വെളിച്ചം. വിശ്വസിക്കുക മാത്രം മതി...
0 Responses to "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം"
Leave a Comment