2ND OPINION
ഞാനും നിന്നെപ്പോലെ പ്രവാചകനാണെന്ന ചിലമ്പിച്ച ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. കഴുതപ്പുറത്തുള്ള സഞ്ചാരിയെ വീണ്ടും ക്ഷീണിച്ച കണ്ണോടുകൂടി ഞാൻ നോക്കി. ഉരിയാടിയില്ലെങ്കിലും എന്റെ കണ്ണുകളിലെ ചോദ്യഭാവം അറിഞ്ഞതിനാലാകാം, കഴുതപ്പുറത്തുനിന്നു ആ വൃദ്ധൻ ബദ്ധപ്പെട്ടിറങ്ങിയത്. നരച്ചവനോടുള്ള ബഹുമാനത്താൽ ഉറയ്ക്കാത്ത കാലുകളോടുകൂടി ഞാൻ എഴുന്നേൽക്കുവാൻ ഒരു ശ്രമം നടത്തി. കരുവേലകത്തിന്റെ തായ്തടിയിൽ തപ്പിപ്പിടിക്കുവാൻ ഞാനൊരു പാഴ്ശ്രമം നടത്തി. അതു കണ്ടിട്ടാണ് വൃദ്ധൻ എന്നെ എഴുന്നേൽക്കുവാൻ സഹായിച്ചത്. പ്രത്യക്ഷത്തിലേ ശോഷണം ഒന്നും ആ കൈകൾക്കു ബാധിച്ചിട്ടേയില്ല. ഉറച്ച ബലിഷ്ഠമായ കരങ്ങൾ. എന്റെ തളർച്ചയും ബലഹീനതയും കൊണ്ടു ഒരു പക്ഷേ എനിക്കു തോന്നിയതാകാം. എന്തായാലും ഞാൻ പരസഹായത്തോടെ എഴുന്നേറ്റു നിന്നു. വേഗം കെട്ടും ഭാണ്ഡവും എടുത്തു കഴുതപ്പുറത്തേക്കു…
Continue Reading »