ചതുർദ്രഹ്മപ്പണം

Posted on
26th Jul, 2020
| 0 Comments

പ്രാണന്റെ അവസാന പിടച്ചിലാണ്

കൈകുമ്പിളിലിരുന്നമരുന്നത്  ...

ദയയുടെ കണികകൾ വറ്റാത്തെൻ

മുഖത്തേക്കു, കൊതിയോടെ നോക്കിയാ ശകലി...

രണ്ടുരു നിനച്ചില്ലേതുമേ,

തിരികെയെറിഞ്ഞു കടലാം ഗലീലമാറിൽ...

രാത്രിമുഴുകേയുള്ള കഠിനാദ്ധ്വാനത്തിൻ

ബാക്കിപത്രമാം ശകലി... (മൽസ്യം)

കൊതിതീരെ ജീവിച്ചു തീർക്കു നിൻ ജീവിതം

ഇനിയുമീവഴി വന്നീടാ ഞാൻ,

വാഗ്‌ദത്തമാം മനുഷ്യരെ പിടിക്കുവാൻ

പോകുന്നു പിൻപേ എൻ നാഥന്റെ കാലടിയെ.

 

പാമ്പുകൾക്കു മാളവും പറവകൾക്കാകാശവും

വിശാലമാക്കിയ സൃഷ്ടിതാവിനു

വരിപ്പണം കൊടുക്കുവാൻ കയ്യിലേതുമില്ല.

പുത്രന്മാർ ഒഴുവുള്ളവരെങ്കിലും

ഇടർച്ചയ്ക്കു ഹേതുവാകാതിരിപ്പാൻ

അയച്ചുവെന്നെ ഗലീല കടലിൽ...

Continue Reading »

സ്നേഹം, "ദോഷം കണക്കിടുന്നില്ല..."

Posted on
1st Jul, 2020
| 0 Comments

സ്നേഹം, "ദോഷം കണക്കിടുന്നില്ല..." അപ്പോസ്തോലനായ പൗലോസ് കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിലെ വാക്യമാണിത്. Love, Keeps no record of wrongs... നമ്മുടെ ജീവിതത്തിലേക്കു ഒന്നു കണ്ണോടിച്ചാൽ മതിയാകും ഇതിന്റെ വ്യക്തമായ ഉദാഹരണം കാണുവാൻ. ഒരു സ്‌നേഹിതനെയോ, സഹോദരനെയോ, അയൽക്കാരനെയോ, കൂട്ടു വിശ്വാസിയെയോ ആരുമാകട്ടെ നാം സ്‌നേഹിക്കുമ്പോൾ യാതൊരു കണക്കും സൂക്ഷിക്കാറില്ല. കൊടുക്കൽ വാങ്ങലിന്റെയോ, തെറ്റുകളുടെയോ ഒന്നിന്റെയും...എന്നാൽ ഈ മേല്പറഞ്ഞ ആരുമാകട്ടെ നമ്മുടെ ഉള്ളിൽ അവരെ പ്രതിയുള്ള വെറുപ്പ് തുടങ്ങിയാൽ പിന്നെ നാം അവർക്കു ചെയ്തു കൊടുത്ത എല്ലാ പ്രവർത്തികളുടെയും വലിയ ഒരു ലിസ്റ്റ് നമ്മുടെ ഉള്ളിലേക്കു ഓടിയെത്തും. സ്‌നേഹിച്ച സമയത്തു ദോഷമായി ചെയ്തതാണെങ്കിലും അതൊന്നും കുഴപ്പമില്ലായെന്നു തള്ളിക്കളഞ്ഞ കാര്യങ്ങൾ പോലും തികട്ടി വരും.…

Continue Reading »