ചതുർദ്രഹ്മപ്പണം
പ്രാണന്റെ അവസാന പിടച്ചിലാണ്
കൈകുമ്പിളിലിരുന്നമരുന്നത് ...
ദയയുടെ കണികകൾ വറ്റാത്തെൻ
മുഖത്തേക്കു, കൊതിയോടെ നോക്കിയാ ശകലി...
രണ്ടുരു നിനച്ചില്ലേതുമേ,
തിരികെയെറിഞ്ഞു കടലാം ഗലീലമാറിൽ...
രാത്രിമുഴുകേയുള്ള കഠിനാദ്ധ്വാനത്തിൻ
ബാക്കിപത്രമാം ശകലി... (മൽസ്യം)
കൊതിതീരെ ജീവിച്ചു തീർക്കു നിൻ ജീവിതം
ഇനിയുമീവഴി വന്നീടാ ഞാൻ,
വാഗ്‌ദത്തമാം മനുഷ്യരെ പിടിക്കുവാൻ
പോകുന്നു പിൻപേ എൻ നാഥന്റെ കാലടിയെ.
പാമ്പുകൾക്കു മാളവും പറവകൾക്കാകാശവും
വിശാലമാക്കിയ സൃഷ്ടിതാവിനു
വരിപ്പണം കൊടുക്കുവാൻ കയ്യിലേതുമില്ല.
പുത്രന്മാർ ഒഴുവുള്ളവരെങ്കിലും
ഇടർച്ചയ്ക്കു ഹേതുവാകാതിരിപ്പാൻ
അയച്ചുവെന്നെ ഗലീല കടലിൽ...
വലതന്നില്ല പകരം ചൂണ്ടൽ മാത്രം
മനുഷ്യരെ പിടിക്കേണ്ടവൻ വീണ്ടുമപടകുമായിറങ്ങുമെന്നു നീരിച്ചതാകാം.
നഷ്ടബോധമില്ലതാന്നു വലിച്ചെറിഞ്ഞവൻ തന്നെ
വരിപ്പണം വായിൽകരുതി
വരുമെന്നു നിനച്ചില്ലൊരിക്കലും...
കണ്ണടയുമുന്നേ നോക്കി ഒരിക്കൽക്കൂടി
ദൗത്യമാവസാനിപ്പിച്ചു മടങ്ങി പരിഭവമേതുമില്ലാതെ
സൃഷ്ടിതാവിൻ ആജ്ഞ നിറവേറ്റിയ ചാരിതാർഥ്യത്തോടെ
0 Responses to "ചതുർദ്രഹ്മപ്പണം"
Leave a Comment